/indian-express-malayalam/media/media_files/uploads/2017/10/mersal1.jpg)
ഇളയദളപതി വിജയ്‌യുടെ 'മെർസൽ' റിലീസിന് ഇനി മണിക്കൂറുകൾ മാത്രമാണുളളത്. ദീപാവലി റിലീസായി എത്തുന്ന മെർസലിന് വൻ വരവൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റും ലഭിച്ചു കഴിഞ്ഞു. 170.08 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി 87 മിനിറ്റ്. രണ്ടാം പകുതി 83 മിനിറ്റ്.
നിരവധി പ്രതിസന്ധികൾ മറികടന്നാണ് മെർസൽ റിലീസിനെത്തുന്നത്. ചിത്രത്തിൽ പക്ഷി മൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ബോർഡ് രംഗത്തെത്തിയിരുന്നു. ഇത് സെൻസറിങ് നടപടികളെ ബാധിച്ചു. പ്രശ്നപരിഹാരത്തിനായി വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഒടുവിൽ ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു.
സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി തരുന്നതാണ് പുതിയ വാർത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുമായി മെർസലിന് ഒരു ബന്ധമുണ്ട്. മെർസലിന്റെ തിരക്കഥ രമൺ ഗിരിവാസനും കെ.വി.വിജയേന്ദ്ര പ്രസാദും ചേർന്നാണ് എഴുതിയിരിക്കുന്നത്. ബാഹുബലിക്കുവേണ്ടി കഥയും തിരക്കഥയും ഒരുക്കിയ അതേ വിജയേന്ദ്ര. മെർസലിന്റെ സംവിധായകൻ ആറ്റ്‌ലി ഫസ്റ്റ്പോസ്റ്റ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''വിജയേന്ദ്ര സാറിന്റെ എഴുത്തിനെ ഞാൻ വളരെയധികം ആദരിക്കുന്നുണ്ട്, പ്രത്യേകിച്ച് ബജ്‌രംഗി ബായിജാൻ സിനിമയുടെ തിരക്കഥയെ. ഞാൻ അദ്ദേഹത്തെ കാണാൻ വേണ്ടി പോവുകയും അദ്ദേഹവുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മെർസലിന്റെ തിരക്കഥ ഒരുക്കുന്നതിന് അദ്ദേഹം എനിക്ക് പൂർണ പിന്തുണ തന്നു'' ആറ്റ്‌ലി പറഞ്ഞു.
3292 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 130 കോടിയോളം മുതൽമുടക്കിലാണ് മെർസൽ ഒരുക്കിയത്. എന്നാൽ ചിത്രം റിലീസിനു മുൻപേ തന്നെ വിതരണാവാകാശത്തിലൂടെ 150 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.