യുവതാരം വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രം ‘ഡിയർ കോമ്രേഡ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറുമായി മുംബൈയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഡിയർ കോമ്രേഡിന്റെ ബോളിവുഡ് പകർപ്പവകാശം ആറ് കോടി രൂപയ്ക്ക് കരൺ ജോഹർ സ്വന്തമാക്കി.

Read More: ഡിയര്‍ കോമ്രേഡ്: വിജയ്‌ ദേവേരകൊണ്ട ചിത്രത്തിന് മികച്ച പ്രതികരണം

എന്നാൽ മുംബൈ മിററിന്‌റെ റിപ്പോർട്ട് പ്രകാരം ഡിയർ കോമ്രേഡ് കാണാൻ മാത്രമല്ല കരൺ ജോഹർ എത്തിയത്. ചിത്രത്തിന്റെ റീമേക്കിലൂടെ വിജയ് ദേവരകൊണ്ടയെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ക്ഷണിക്കുകകൂടി ചെയ്തു കരൺ എന്നാണ് റിപ്പോർട്ട്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് 40 കോടി രൂപയാണ് കരൺ വാഗ്ദാനം ചെയ്തത്. എന്നാൽ, വിജയ് ദേവേരക്കൊണ്ട ഈ വാഗ്ദാനം നിരസിച്ചു. നേരത്തെ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർ സിങ്ങിൽ നായകനാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ, വീണ്ടും അതേ വേഷം ചെയ്യാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അതും നിരസിക്കുകയായിരുന്നു. എന്തായാലും ഡിയർ കോമ്രേഡിന്റെ ഹിന്ദി പതിപ്പിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

രശ്മിക മന്ദാനായാണ്‌ ‘ഡിയര്‍ കോമ്രേഡി’ലെ നായിക. വിജയ്‌ ദേവേരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച ‘ഗീത ഗോവിന്ദം’ എന്ന ചിത്രവും കേരളത്തില്‍ ഉള്‍പ്പടെ നല്ല പ്രതികരണങ്ങള്‍ നേടിയിരുന്നു. മലയാള നായിക ശ്രുതി രാമചന്ദ്രനും ‘ഡിയര്‍ കോമ്രേഡി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭരത് കമ്മയാണ് സംവിധായകന്‍.

മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം ‘സിഐഎ’യുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘ഡിയര്‍ കൊമ്രേഡ്’ ‘സിഐഎ’യുടെ റീമേക്ക് അല്ലെന്ന് സംവിധായകന്‍ ഭരത് കമ്മ വ്യക്തമാക്കി. ‘ഞങ്ങളുടെ സിനിമ ഒരു മലയാള സിനിമയില്‍ നിന്നും ഉണ്ടായതല്ല. ഇത് വേറെ തന്നെ പ്രൊജക്ട് ആണെന്നാണ്’ ഭരത് കമ്മ പറഞ്ഞത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘പീലി ചൂപ്പുലു’, ‘അര്‍ജ്ജുന്‍ റെഡ്ഡി’, ‘മഹാനടി’, ‘ഗീതഗോവിന്ദം’ എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന നടനാണ്‌ വിജയ്‌ ദേവേരകൊണ്ട. കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ ആദ്യ വിജയ ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെയാണ് 28കാരനായ താരത്തിന് അവസരങ്ങള്‍ കൂടിയത്.

‘ഗീതഗോവിന്ദം’ നായിക രശ്മിക തന്നെയാണ് ‘ഡിയര്‍ കോംറേഡിലും’ നായിക. രശ്മികയും വിജയും തമ്മിലുള്ള കെമിസ്ട്രി ഈ പ്രണയചിത്രത്തെ വൻവിജയമാക്കാൻ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ വിജയ്‌ ദേവേരകൊണ്ട ചിത്രമാണ് ‘ഗീതഗോവിന്ദം’.

“ആദ്യ ‘നൂറുകോടി ക്ലബ്ബിലെത്തിയ എന്റെ സിനിമയുടെ വിജയം ‘ഗീതഗോവിന്ദ’ത്തിന്റെ അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കും തെലുങ്ക്-തമിഴ്- മലയാളം-കന്നട പ്രേക്ഷകർക്കുമായി സമർപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്,” എന്നാണ് വിജയ്‌ ട്വിറ്ററിൽ കുറിച്ചത്.

തമിഴിലെ അരങ്ങേറ്റ ചിത്രമായ ‘നോട്ട’യും തെലുങ്കുചിത്രം ‘ടാക്സിവാല’യുമാണ് അതിനു ശേഷം വന്ന വിജയ്‌ ദേവേരകൊണ്ട ചിത്രങ്ങൾ. രണ്ടും പ്രതീക്ഷിച്ച വിജയം നേടിയില്ല. ആ സാഹചര്യത്തില്‍ താരവും ആരാധകരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്‌’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook