scorecardresearch

കേരളത്തിന് അഞ്ചുകോടി നല്‍കിയോ? സണ്ണി ലിയോണിന്റെ മറുപടി കാത്ത് ആരാധകര്‍

ഏറ്റവും ഒടുവിലായി സിനിമാ ലോകത്തു നിന്നും തമിഴ് സ്റ്റാര്‍ ചിയാന്‍ വിക്രവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറും നന്ദമുരി കല്യാണുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്

ഏറ്റവും ഒടുവിലായി സിനിമാ ലോകത്തു നിന്നും തമിഴ് സ്റ്റാര്‍ ചിയാന്‍ വിക്രവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറും നന്ദമുരി കല്യാണുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്

author-image
WebDesk
New Update
Sunny Leone, Kochi, Valentines Day, February 14, ie malayalam, സണ്ണി ലിയോണ്‍, കൊച്ചി, വാലന്‍റെെന്‍സ് ഡേ, ഐഇ മലയാളം

കേരളത്തിന് സഹായ ഹസ്തവുമായി സിനിമാ ലോകവും കൈ കോര്‍ക്കുകയാണ്. മലയാള സിനിമാ താരങ്ങള്‍ക്ക് പുറമെ ബോളിവുഡില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമാ ലോകത്തു നിന്നുമെല്ലാം സഹായം എത്തുന്നുണ്ട്. തമിഴ് താരം കാര്‍ത്തി കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് 25 ലക്ഷം കൈമാറിയത്.

Advertisment

ബോളിവുഡില്‍ നിന്നും സഹായം എത്തുന്നുണ്ട്. ഹിന്ദി സിനിമാ ലോകത്തു നിന്നും കിങ് ഖാന്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറുമെല്ലാം ധനസഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ കേരളത്തിന് സംഭാവന നല്‍കിയെന്ന വാര്‍ത്തയാണത്.

സണ്ണി ലിയോണ്‍ മുമ്പ് കേരളത്തില്‍ വരികയും മലയാളികളുടെ സ്‌നേഹം കണ്ട് അമ്പരക്കുകയും ചെയ്തതാണ്. മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് സണ്ണി ലിയോണ്‍ വാചാലയാകാറുണ്ട് പലപ്പോഴും. അതുകൊണ്ടു തന്നെ സണ്ണി ലിയോണ്‍ അഞ്ച് കോടി നല്‍കിയെന്ന വാര്‍ത്ത വൈറലായി മാറുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമല്ല.

സണ്ണി ലിയോണിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നും ഇത് സംബന്ധിച്ച് അറിയിപ്പോ സ്ഥിരീകരണമോ ഇല്ല. അധികൃതരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സണ്ണി ലിയോണ്‍ പണം നല്‍കിയതായി ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനെ അഭിനന്ദിച്ച് മലയാളികളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Advertisment

ഏറ്റവും ഒടുവിലായി തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറും നന്ദമുരി കല്യാണുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വിക്രം 35 ലക്ഷം രൂപ നല്‍കിയപ്പോള്‍ ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷവും നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും നല്‍കി.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ 21 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനാണ് തുക കൈമാറിയത്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഞ്ച് ലക്ഷം രൂപ നല്‍കി. എന്‍.ജി.ഒയായ ഹാബിറ്റാറ്റ് വാഴിയാണ് താരം തുക നല്‍കിയത്. കഴിഞ്ഞ ദിവസം നടന്‍ അക്ഷയ്കുമാര്‍ 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനാണ് നേരിട്ടെത്തി തുക മുഖ്യമന്ത്രിക്ക് നല്‍കിയത്. പ്രിയദര്‍ശന്‍ അഞ്ച് ലക്ഷം നല്‍കി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: