മുംബൈ: പോപ് സംഗീത ലോകത്തെ കൗമാരതാരം ജസ്റ്റിന്‍ ബീബറുടെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ബീബറിന്റെ ഹാര്‍ഡ്കോര്‍ ആരാധകര്‍ അദ്ദേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ ചിലരുടെ ചോദ്യം നിങ്ങള്‍ ചുണ്ടനക്കുന്നത് കാണാനാണോ 76,000 രൂപയുടെ ടിക്കറ്റ് എടുത്തതെന്നാണ്. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റു വന്ന ബീബര്‍ നാല് പാട്ടുകള്‍ മാത്രമാണ് പാടിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ സംഗീത പരിപാടിക്ക് ശേഷം ബീബര്‍ എവിടെ മറഞ്ഞു എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ബീബര്‍ നടത്തിയത് ‘ഡബ്മാഷ്’ ആണെന്ന ആരോപണം ഉയര്‍ന്നത് കൊണ്ടാണോ എന്ന സംശയവും ഉയര്‍ന്നു. രാജസ്ഥാനും ആഗ്രയുമൊക്കെ ബീബര്‍ സന്ദര്‍ശിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കച്ചേരി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബീബര്‍ ഇന്ത്യ വിട്ടു.
എന്തുകൊണ്ടാണ് അദ്ദേഹം നേരത്തേ ഇന്ത്യ വിട്ടതെന്ന ചോദ്യം ഉയരുന്നതിനിടെയാണ് വിമാനത്താവളത്തില്‍ നിന്നുള്ള ബീബറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മേല്‍ക്കുപ്പായം ധരിക്കാതെ വിമാനത്താവളത്തിലെത്തിയ ബീബറിന്റെ ചിത്രമാണ് ചൂട് കാരണമാണ് ബീബര്‍ ഇന്ത്യ വിട്ടതെന്ന നിഗമനത്തിലെത്തിക്കുന്നത്.
ഇന്ത്യയില്‍ എത്തിയത് മുതല്‍ ബീബര്‍ തന്റെ കൈയിലുണ്ടായിരുന്ന നീല ടവല്‍ ഉപയോഗിച്ച് നെറ്റിത്തടം തുടച്ചുകൊണ്ടേയിരുന്നതായി ദേശീീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മണിക്കൂറാണ് ബീബര്‍ പരിപാടി നടത്തിയത്. ഇതിനായി 75,000 രൂപ വരെ ടിക്കറ്റിന് മുടക്കി പരിപാടി കാണാന്‍ എത്തിയ ആരാധകരുണ്ട്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു സംഗീതനിശ. ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് തുടങ്ങിയ പാട്ടുകളാണ് ബീബര്‍ പാടിയത്.
യുഎസ് പ്രസിഡന്റിനുപേലും ഒരുക്കാത്ത സുഖസൗകര്യങ്ങളാണ് പോപ് താരം ജസ്റ്റിൻ ബീബറിന് മുംബൈയിൽ ഒരുക്കിയിരുന്നത്. മുംബൈയിലെ ലോവർ പരേലിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്നു നിലകളാണ് ജസ്റ്റിൻ ബീബറിനായി മാറ്റിവച്ചിട്ടുളളത്. താരത്തിന്റെ വരവിനു മുന്നോടിയായി ഹോട്ടലുകൾ മോടി പിടിപ്പിച്ചു. താരത്തിന്റെ ഇഷ്ടനിറമായ പർപ്പിളിലാണ് മുറിയിലെ കാർപ്പറ്റടക്കമുളള അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ലിഫ്റ്റ് ബീബറിനു വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്.
ഹോട്ടൽ മുറിയിൽ ആഡംബര സോഫ സെറ്റ്, വാഷിങ് മെഷീൻ ഫ്രിഡ്ജ്, കബോർഡ്, മസാജ് ടേബിൾ എന്നിവ ഉണ്ട്. പരിപാടി കഴിഞ്ഞുള്ള വിശ്രമവേളകളില്‍ ഉല്ലസിക്കാന്‍ പിങ് പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ 100 ഹാങ്ങറുകള്‍, വാനില റൂം ഫ്രെഷ്‌നറുകള്‍. 10 വലിയ കണ്ടെയ്നറുകളിലാണ് ബീബറിന്റെ സാധനങ്ങൾ മുംബൈയിൽ എത്തിച്ചത്.