Latest News

ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിഡിയോ ടീസർ

ഏപ്രിൽ ഏഴിന് കണ്ണൂരിൽ വെച്ചായിരുന്നു ധ്യാനിന്റെയും അർപ്പിതയുടെയും വിവാഹം

dhyan sreenivasan, marriage, arpitha

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിഡിയോ ടീസർ പുറത്തിറങ്ങി. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചായിരുന്നു ധ്യാനിന്റെയും അർപ്പിതയുടെയും വിവാഹം. കോട്ടയം സ്വദേശിയാണ് അർപ്പിത സെബാസ്റ്റ്യൻ. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ രണ്ടാമത്തെ മകനാ​ണ് ധ്യാൻ. വെഡിങ് ബെൽസാണ് വിവാഹ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

നടനായ അജു വർഗീസ്, ദീപക്ക് എന്നിവരുടെ ആശംസകളും വിവാഹ ടീസറിലുണ്ട്. സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.

സന്ദേശം സിനിമയിൽ ശ്രീനിവാസൻ കഥാപാത്രം പറഞ്ഞ പോലെ വളരെ ലളിതമായിരുന്നു ഇവരുടെ വിവാഹം. താലിക്കെട്ടിന് ശേഷം പുഷ്‌പാഹാരം കൈമാറിയതോടെ അഞ്ച് മിനിറ്റ് നീണ്ട വിവാഹചടങ്ങുകൾ പൂർത്തിയായി. നടനും സംവിധായകനും ധ്യാനിന്റെ സഹോദരനുമായ വിനീത് ശ്രീനിവാസന്റെ ഗാനമായിരുന്നു കല്ല്യാണത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ശ്രീനിവാസൻ ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത അരിയും പച്ചക്കറികളുമായിട്ട് ഉണ്ടാക്കിയ സദ്യയായിരുന്നു വിവാഹത്തിന് വിളമ്പിയത്.

dhyan sreenivasan, marriage, arpitha
നടൻ നീരജ് മാധവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ഏപ്രിൽ 10 ന് കൊച്ചിയിൽ സിനിമാ മേഖലയിൽ നിന്നുളളവർക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുകയാണ് അർപ്പിത. ഇരുവരും നേരത്തെ സുഹൃത്തുക്കളാണ്. 10 വർഷം നീണ്ട സൗഹൃദത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhyan sreenivasan wedding teaser

Next Story
നടി അനുഷ്കയ്ക്കെതിരെ അയൽക്കാരന്റെ പരാതിanushka sharma, bollywood, actress
The moderation of comments is automated and not cleared manually by malayalam.indianexpress.com