scorecardresearch

മകളുടെ ജന്മദിനം ആഘോഷമാക്കി ധ്യാൻ ശ്രീനിവാസൻ; ചിത്രങ്ങൾ

Dhyan Sreenivasan Daughter Birthday Celebration Photos: മകൾ ആരാധ്യയുടെ ജന്മദിനം ആഘോഷമാക്കി ധ്യാൻ ശ്രീനിവാസനും അർപ്പിതയും. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

Dhyan Sreenivasan Daughter Birthday Celebration Photos: മകൾ ആരാധ്യയുടെ ജന്മദിനം ആഘോഷമാക്കി ധ്യാൻ ശ്രീനിവാസനും അർപ്പിതയും. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

author-image
Entertainment Desk
New Update
Dhyan Sreenivasan daughter Birthday celebrations

മകൾക്കൊപ്പം ധ്യാനും അർപ്പിതയും

പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാത്ത താരമാണ് നടനും സംവിധായകനുമായ ധ്യാൻ. ഇപ്പോഴിതാ, ധ്യാനിന്റെ കുടുംബചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മകൾ ആരാധ്യയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

Advertisment

ധ്യാനിന്റെയും അർപ്പിതയുടെയും അടുത്ത സുഹൃത്തുക്കളും ജന്മദിനാഘോഷത്തിനു എത്തിയിരുന്നു. 

2017ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Advertisment

‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ നിർമ്മാണരംഗത്തേക്കും കടന്നിരുന്നു. ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലിയാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം.

Read More

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: