നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ, ധ്യാനിന്റെ പുതിയ കാറാണ് ശ്രദ്ധ കവരുന്നത്. മിനി കൂപ്പർ എസിന് പിന്നാലെ ബിഎംഡബ്ല്യൂ എക്സ് സിക്സും (BMW X6) സ്വന്തമാക്കിയിരിക്കുകയാണ് താരം. 1.30 കോടി രൂപയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു എക്സ്6ന് ഇന്ത്യൻ വിപണിയിൽ വില. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാൻ ഈ എസ്‌യുവി വാങ്ങിയത്.
ഭാര്യ അർപ്പിതയ്ക്കും മകൾ ആരാധ്യ സൂസൻ ധ്യാനിനുമൊപ്പം ബിഎംഡബ്ല്യുവിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക.

പൊതുവെ കുടുംബവിശേഷങ്ങളൊന്നും ധ്യാൻ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറില്ല. 2017ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു മകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു.
ധ്യാന്‍ നായകനായി അഭിനയിക്കുന്ന ‘കടവുള്‍ സകായം നടന സഭ’ ആണ് അണിയറയിൽ പുരോഗമിക്കുന്ന മറ്റൊരു ചിത്രം. സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങി ധ്യാൻ അഭിനയിച്ച ഏതാനും ചിത്രങ്ങൾ കൂടി റിലീസിനെത്താനുണ്ട്.
ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിലും ധ്യാൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. മഞ്ജു വാര്യർ, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റുതാരങ്ങൾ.
Read more: നിന്റെ ഏടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ?; ധ്യാനിനോട് വിനീത്