/indian-express-malayalam/media/media_files/2025/12/26/dhurandhar-worldwide-box-office-collection-2025-12-26-09-47-02.jpg)
Dhurandhar Worldwide Box Office Collection
Dhurandhar Worldwide Box Office Collection: ബോളിവുഡ് ഏറെ ആഗ്രഹിച്ച ഒരു വൻ വിജയമായി 'ധുരന്ധർ' മാറിയിരിക്കുകയാണ്. കേവലം 20 ദിവസത്തിനുള്ളിൽ തന്നെ ചിത്രം വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ചിത്രം 1000 കോടി ക്ലബിലേക്ക് കടക്കുന്നു എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
Also Read: അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ
മുൻപ്, ബോളിവുഡിൽ ഏറ്റവും വേഗത്തിൽ (500 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി 'ധുരന്ധർ' മാറിയിരുന്നു. ഷാരൂഖ് ഖാന്റെ 'ജവാൻ' 18 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബിൽ എത്തിയത്. എന്നാൽ വളരെ വേഗത്തിൽ 'ധുരന്ധർ' ആ റെക്കോർഡ് തകർത്തു.
ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' റിലീസ് ചെയ്തിട്ടും ധുരന്ധറിന്റെ കുതിപ്പിന് കുറവൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.
ഡിസംബർ ആദ്യവാരത്തിലെ കണക്കുപ്രകാരം കാന്താര ആയിരുന്നു ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ഒക്ടോബർ 2-ന് റിലീസ് ചെയ്ത ഈ ചിത്രം കന്നഡ സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറുകയും 125 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം 850 കോടിയിലധികം നേടുകയും ചെയ്തിരുന്നു. 807 കോടിയിലേറെ നേടികൊണ്ട് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ഛാവാ ആയിരുന്നു സ്ഥാനം ഉറപ്പിച്ചത്. എന്നാൽ
ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ധുരന്ധർ ഈ രണ്ടുചിത്രങ്ങളെയും പിന്നിലാക്കി ഒന്നാമത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
"ധുരന്ധർ കുറച്ചു മാത്രം സംസാരിക്കുന്ന, എന്നാൽ ശക്തമായ വ്യക്തിത്വമുള്ള (Masculine spine) ഒരു മനുഷ്യനെപ്പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. ആധിപത്യവും വീര്യവുമാണ് ഈ സിനിമയുടെ കരുത്ത്. ആശയക്കുഴപ്പങ്ങളില്ലാത്ത വ്യക്തമായ ആവിഷ്കാരം. സംഗീതം, അഭിനയം, തിരക്കഥ, സംവിധാനം എന്നിവയെല്ലാം മികച്ച നിലവാരം പുലർത്തുന്നു. അക്ഷയ് ഖന്നയും രൺവീർ സിംഗും കഥാപാത്രങ്ങളായി മാഞ്ഞുപോകുകയായിരുന്നു. പറയാതെ പോയ വലിയ ത്യാഗങ്ങളുടെ ആഴം ഞങ്ങളെ അനുഭവിപ്പിച്ചതിന് ആദിത്യ ധറിന് നന്ദി," അനിമൽ' സംവിധായകൻ സന്ദീപ് റെഡി വംഗ ധുരന്ധറിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.
Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ (RAW) ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐഎസ്ഐയുടെ (ISI) കുത്സിത നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
രൺവീർ സിംഗ്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്നാണ് നിക്ക് എന്റെ ഉപവാസം അവസാനിപ്പിച്ചത്: പ്രിയങ്ക ചോപ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us