/indian-express-malayalam/media/media_files/2026/01/30/dhurandar-ott-release-2026-01-30-12-27-55.jpg)
Dhurandhar OTT: ധുരന്ധർ ഒടിടി
Dhurandhar OTT Release Date, Platform: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ധുരന്ധർ.' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇതിനകം, ആഗോള കളക്ഷനായി 1283 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രമാണ് ധുരന്ധർ. ഐഎസ്ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായ ചിത്രത്തിൽ, അക്ഷയ് ഖന്ന, സാറ അർജുൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
Dhurandhar OTT: ധുരന്ധർ ഒടിടി
View this post on InstagramA post shared by Netflix india (@netflix_in)
നെറ്റ്ഫ്ലിക്സിലൂടെയാണ് ധുരന്ധർ ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: സർവ്വം മായ ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us