scorecardresearch

ബോക്സ് ഓഫീസിലെ ഒന്നാമൻ പട്ടം ലക്ഷ്യമിട്ട് കുതിച്ച് 'ധുരന്ധർ'; ഇതുവരെ നേടിയത്

ബോക്സ് ഓഫീസിൽ 'ധുരന്ധർ' ജൈത്രയാത്ര തുടരുന്നു. 16-ാം ദിവസം 800 കോടി പിന്നിട്ട ചിത്രം കാന്താരയുടെയും ഛാവായുടെയും റെക്കോർഡുകൾ മറികടക്കാനൊരുങ്ങുകയാണ്

ബോക്സ് ഓഫീസിൽ 'ധുരന്ധർ' ജൈത്രയാത്ര തുടരുന്നു. 16-ാം ദിവസം 800 കോടി പിന്നിട്ട ചിത്രം കാന്താരയുടെയും ഛാവായുടെയും റെക്കോർഡുകൾ മറികടക്കാനൊരുങ്ങുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhurandhar Worldwide Box Office Collection

Dhurandhar Worldwide Box Office Collection

Dhurandhar Worldwide Box Office Collection Day 16 Latest Update: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ 'ധുരന്ധർ' ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിക്കാൻ ഒരുങ്ങുകയാണ്. ചിത്രം 800 കോടി ക്ലബിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. 

Advertisment

16-ാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 33.5 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ ആകെ വരുമാനം  516.5 കോടി രൂപയായി ഉയർന്നു. ബോളിവുഡിൽ ഏറ്റവും വേഗത്തിൽ (500 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി 'ധുരന്ധർ' മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ 'ജവാൻ' 18 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബിൽ എത്തിയത്. ആ റെക്കോർഡാണ്  'ധുരന്ധർ' തകർത്തത്.

അതേസമയം, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം ഇതുവരെ 800 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' റിലീസ് ചെയ്തിട്ടും ധുരന്ധറിന്റെ കുതിപ്പിന് കുറവൊന്നുമില്ല. 

Also Read:  ആ ശ്രീനിവാസൻ മാജിക്കിനെ രജനികാന്തിനോ ഷാരൂഖ് ഖാനോ പോലും  മറികടക്കാനായില്ല

ഒക്ടോബർ 2-ന് റിലീസ് ചെയ്ത ഈ ചിത്രം കന്നഡ സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി. 125 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം 850 കോടിയിലധികം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. 

ഡിസംബർ 5-ന് റിലീസ് ചെയ്ത ഈ ചിത്രം വെറും 12 ദിവസത്തിനുള്ളിൽ 600 കോടി പിന്നിട്ടു. നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ കാന്താരയെ മറികടന്ന് ഒന്നാമതെത്താൻ സാധ്യതയുണ്ട്. 

അതേസമയം, സക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം തിയേറ്ററുകളിലെത്തിയ,  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്തു ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു  'ധുരന്ധർ' .  കാന്താര: എ ലെജൻഡ് – ചാപ്റ്റർ  ആണ് ഈ പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഛാവാ ആണ്. 850 കോടിയിലധികമാണ് കാന്താര നേടിയത്. ഛാവാ 807 കോടിയിലേറെയും. ഈ രണ്ടു റെക്കോർഡുകളും ധുരന്ധർ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

Also Read:  അന്ന് ശമ്പളം 2000 രൂപ, ഇന്ന് സ്വന്തമായി മാനേജർ, 3 സിനിമകൾ; ഇല്ലായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രേണു സുധിയുടെ ജീവിതം

"ധുരന്ധർ കുറച്ചു മാത്രം സംസാരിക്കുന്ന, എന്നാൽ ശക്തമായ വ്യക്തിത്വമുള്ള (Masculine spine) ഒരു മനുഷ്യനെപ്പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. ആധിപത്യവും വീര്യവുമാണ് ഈ സിനിമയുടെ കരുത്ത്. ആശയക്കുഴപ്പങ്ങളില്ലാത്ത വ്യക്തമായ ആവിഷ്കാരം. സംഗീതം, അഭിനയം, തിരക്കഥ, സംവിധാനം എന്നിവയെല്ലാം മികച്ച നിലവാരം പുലർത്തുന്നു. അക്ഷയ് ഖന്നയും രൺവീർ സിംഗും കഥാപാത്രങ്ങളായി മാഞ്ഞുപോകുകയായിരുന്നു. പറയാതെ പോയ വലിയ ത്യാഗങ്ങളുടെ ആഴം ഞങ്ങളെ അനുഭവിപ്പിച്ചതിന് ആദിത്യ ധറിന് നന്ദി," അനിമൽ'  സംവിധായകൻ സന്ദീപ് റെഡി വംഗ ധുരന്ധറിനെ കുറിച്ച്  പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

Also Read: ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ

പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ (RAW) ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐഎസ്ഐയുടെ (ISI) കുത്സിത നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

രൺവീർ സിംഗ്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Also Read: ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്

Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: