scorecardresearch

Dhurandhar 2: ധുരന്ധർ 2 നെറ്റ്ഫ്ളിക്സിലില്ല; ജിയോഹോട്സ്റ്റാറിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ

Dhurandhar 2 OTT: സ്വന്തം പ്രൊഡക്ഷൻ ഹൗസിലെ കമ്പനിക്ക് ഡിജിറ്റൽ സ്ട്രീം റൈറ്റ് നൽകുന്നതിലൂടെ, തീയറ്റർ-സ്ട്രീമിങ് റിലീസിലെ എട്ട് ആഴ്ചത്തെ ഗ്യാപ്പ് എന്നത് ധുരന്ധർ 2ന് മറികടക്കാനാവും

Dhurandhar 2 OTT: സ്വന്തം പ്രൊഡക്ഷൻ ഹൗസിലെ കമ്പനിക്ക് ഡിജിറ്റൽ സ്ട്രീം റൈറ്റ് നൽകുന്നതിലൂടെ, തീയറ്റർ-സ്ട്രീമിങ് റിലീസിലെ എട്ട് ആഴ്ചത്തെ ഗ്യാപ്പ് എന്നത് ധുരന്ധർ 2ന് മറികടക്കാനാവും

author-image
Entertainment Desk
New Update
Ranveer Singh Dhuranthar OTT Release

Dhurandhar 2 OTT Release: ആദിത്യാ ധാറിന്റെ സ്പൈ ത്രില്ലറായ ധുരന്ധർ 2ന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ധുരന്ധറിന്റെ ആദ്യ ഭാഗം കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്നു. മാർച്ച് 19ന് ആണ് ധുരന്ധർ 2 റിലീസ് ചെയ്യുന്നത്. ധുരന്ധർ ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്തത് എങ്കിൽ ധുരന്ധർ 2 ജിയോഹോട്സ്റ്റാറിലാവും എത്തുക. എന്തുകൊണ്ടാണ് ഈ മാറ്റം എന്ന് തിരയികയാണ് പ്രേക്ഷകർ. 

Advertisment

ധുരന്ധർ 2ന്റെ ടീസറിൽ നിന്നാണ് സിനിമ ജിയോഹോസ്ട്റ്റാറിലാവും എത്തുക എന്ന് വ്യക്തമായത്.  ധുരന്ധറിന്റെ ആദ്യ ഭാഗം ഈ വർഷം ജനുവരി 30ന് ആണ് ഇന്ത്യയിൽ നെറ്റ്ഫ്ളിക്സിൽ എത്തിയത്. 2025 ഡിസംബർ അഞ്ചിനായിരുന്നു തീയറ്റർ റിലീസ്. ആഗോള തലത്തിൽ 1300 കോടിക്ക് മുകളിൽ കളക്ഷൻ ധുരന്ധർ നേടിയതായാണ് റിപ്പോർട്ടുകൾ. 

Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ

നെറ്റ്ഫ്ളിക്സിലെത്തിയതിന് പിന്നാലെ തന്നെ പ്ലാറ്റ്ഫോമിലെ ഇന്ത്യയിലെ ടോപ് 10 ലിസ്റ്റിൽ ധുരന്ധർ ഇടം പിടിച്ചിരുന്നു. നെറ്റ്ഫ്ളിക്സിലെത്തിയ പതിപ്പിന്റെ വിഡിയോ ക്വാളിറ്റി മോശമാണെന്ന വിമർശനം ശക്തമായിരുന്നു. മാത്രമല്ല തിയറ്റർ പതിപ്പിൽ നിന്ന് നെറ്റ്ഫ്ളിക്സിലെത്തിയ പതിപ്പിൽ ഒൻപത് മിനിറ്റ് സമയ ദൈർഘ്യം കുറവാണ് എന്നും ആരോപണം വന്നിരുന്നു. ഈ പ്രശ്നങ്ങളെ തുടർന്നാവാം നെറ്റ്ഫ്ളിക്സിൽ നിന്ന് മാറി ധുരന്ധർ 2 ജിയോഹോട്സ്റ്റാറിൽ വരുന്നത് എന്നാണ് ഉയരുന്ന വാദങ്ങളിൽ ഒന്ന്.

Also Read: ആസ്തിയിൽ മാത്രമല്ല ആരാധകരുടെ എണ്ണത്തിലും മുമ്പിലാണ് അനുജത്തിയെ ഒക്കത്തെടുത്തു നിൽക്കുന്ന ഈ കൊച്ചുസുന്ദരി, ആളെ മനസ്സിലായോ?

ധുരന്ധറിന്റെ ആദ്യ ഭാഗം വലിയ വിജയമായതിനെ തുടർന്ന് രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കാൻ ജിയോഹോട്സ്റ്റാർ കൂടുതൽ ഉയർന്ന തുക ഓഫർ ചെയ്തിട്ടുണ്ടാവാം എന്നും വിലയിരുത്തപ്പെടുന്നു. ധുരന്ധറിന്റെ രണ്ട് പാർട്ടിന്റേയും പ്രൊഡക്ഷൻ കമ്പനി ജിയോസ്റ്റുഡിയോസ് ആണ്. ജിയോഹോട്സ്റ്റാറിന്റേയും സ്റ്റാർ ഗോൾഡിന്റേയും പാരന്റ് കമ്പനിയാണ് ഇത്. ഇതും രണ്ടാം ഭാഗം ജിയോഹോട്സ്റ്ററിൽ വരാനുള്ള തീരുമാനത്തിന് പിന്നിലുണ്ടായേക്കാം. 

Also Read: സിനിമയല്ല, ഇത് കീർത്തിയുടെ ലോകം; കൊച്ചിയിലെ സ്വപ്ന ഭവനത്തിലെ വിശേഷങ്ങൾ പങ്കുവച്ച് നടി

ധുരന്ധർ ആദ്യ ഭാഗം റിലീസ് ചെയ്യുമ്പോൾ ബജറ്റിന്റെ വലിയൊരു ഭാഗം ഡിജിറ്റൽ സ്ട്രീം റൈറ്റിലൂടെ സ്വന്തമാക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിട്ടത്. അതിനാൽ പാരന്റ് കമ്പനിയുടെ പ്ലാറ്റ്ഫോമിനെ മാറ്റി നിർത്തി ഉയർന്ന തുക ഓഫർ ചെയ്ത നെറ്റ്ഫ്ളിക്സിന് സ്ട്രീമിങ് അവകാശം നൽകി. ധുരന്ധർ 1390 കോടി രൂപ ആഗോള തലത്തിൽ നേടിയതിലൂടെ നിർമാതാക്കൾക്ക് രണ്ടാം ഭാഗം തങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന്റെ ഭാഗമായ ജിയോഹോട്സ്റ്റാറിന് നൽകാനുള്ള അവസരം നൽകുന്നു. 

ജിയോ സ്റ്റുഡിയോയും ജിയോഹോട്സ്റ്ററും തമ്മിലെ ധുരന്ധർ 2ന്റെ ഡിജിറ്റൽ റൈറ്റ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ സ്വന്തം പ്രൊഡക്ഷൻ ഹൗസിലെ കമ്പനിക്ക് ഡിജിറ്റൽ സ്ട്രീം റൈറ്റ് നൽകുന്നതിലൂടെ, തീയറ്റർ-സ്ട്രീമിങ് റിലീസിലെ എട്ട് ആഴ്ചത്തെ ഗ്യാപ്പ് എന്നത് ധുരന്ധർ 2ന് മറികടക്കാനാവും. തീയറ്ററിൽ നിന്ന് മികച്ച പ്രതികരണം തുടർന്നാൽ ഒടിടിയിൽ സിനിമ എത്തുന്നതിനുള്ള ഇടവേള എട്ട് ആഴ്ചയിൽ നിന്ന് നീട്ടാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിയും.

Read More: 8 വർഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്–രാജ്കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും

Disney Hotstar Netflix Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: