scorecardresearch

Dhurandhar 2: ധുരന്ധർ 2 ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി; അർജുൻ രാംപാൽ ആണോ 'ബഡേ സാബ്'? നെറ്റ്ഫ്ളിക്സിലും തീയറ്ററിലും തേരോട്ടം തുടരുന്നു

Dhurandhar 2 Leaked Clip: സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്ന ധുരന്ധർ 2ന്റെ ലീക്ക് ആയ ഷൂട്ടിങ് ദൃശ്യങ്ങളിൽ എസ് പി അസ്ലം ആയ സഞ്ജയ് ദത്തിനേയും മേജർ ഇഖ്ബാൽ ആയ അർജുൻ രാംപാലിനെയുമാണ് കാണുന്നത്

Dhurandhar 2 Leaked Clip: സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്ന ധുരന്ധർ 2ന്റെ ലീക്ക് ആയ ഷൂട്ടിങ് ദൃശ്യങ്ങളിൽ എസ് പി അസ്ലം ആയ സഞ്ജയ് ദത്തിനേയും മേജർ ഇഖ്ബാൽ ആയ അർജുൻ രാംപാലിനെയുമാണ് കാണുന്നത്

author-image
Entertainment Desk
New Update
Dhurandhar 2 Leaked Image Viral Ranveer Singh

Dhurandhar 2 Leaked Images

Dhurandhar 2: ബോക്സ്ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തകത്താണ് രൺവീർ സിങ്ങിന്റെ സ്പൈ ത്രില്ലർ ധുരന്ധർ വിജയ തേരോട്ടം നടത്തിയത്. റിലീസ് കഴിഞ്ഞ 56 ദിവസത്തിന് ശേഷം ഒടിടിയിലെത്തിയപ്പോഴും ആദിത്യ ധറിന്റെ സിനിമയ്ക്ക് വലിയ കയ്യടിയാണ് ലഭിച്ചത്.  നെറ്റ്ഫ്ളിക്സിലെത്തിയ ധുരന്ധറിന്റെ വിഡിയോ ക്വാളിറ്റിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ ഈ പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഇന്ത്യയിലെ ടോപ് 10ൽ ധുരന്ധർ മുൻപിൽ നിൽക്കുന്നു. ധുരന്ധർ 2ന്റെ തീയറ്റർ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. അതിനിടയിൽ ധുരന്ധർ 2ന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ ലീക്ക് ആയി സമൂഹമാധ്യമങ്ങളിൽ എത്തിയത് ആരാധകർക്കിടയിൽ ചർച്ചയാവുന്നു. 

Advertisment

ധുരന്ധറിൽ ഏറ്റവും കൂടുതൽ വട്ടം പരാമർശിക്കപ്പെട്ട, എന്നാൽ സ്ക്രീനിൽ കാണിക്കാതിരുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ബഡേ സാബ്. ഈ കഥാപാത്രം അവതരിപ്പിക്കുന്നത് ആരാണ് എന്നത് സംബന്ധിച്ച പല അഭ്യൂഹങ്ങളും വിലയിരുത്തലുകളും ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്ന ധുരന്ധർ 2ന്റെ ലീക്ക് ആയ ഷൂട്ടിങ് ദൃശ്യങ്ങളിൽ എസ് പി അസ്ലം ആയ സഞ്ജയ് ദത്തിനേയും മേജർ ഇഖ്ബാൽ ആയ അർജുൻ രാംപാലിനെയുമാണ് കാണുന്നത്. 

Also Read: Dhurandhar OTT: ധുരന്ധർ ഒടിടിയിൽ 'ദുരന്തമെന്ന്' ആരാധകർ; 9 മിനിറ്റ് രംഗങ്ങൾ എവിടെപ്പോയി?

ബാൽക്കണിയിൽ നിന്ന് സഞ്ജയ് ദത്തും മേജർ ഇഖ്ബാലും സംസാരിക്കുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. ഇതിൽ അർജുൻ രാംപാലിന്റെ കഥാപാത്രമാണ് ബഡേ സാബ് എന്നാണ് ആരാധകരിൽ നിന്ന് ഉയരുന്ന അഭിപ്രായങ്ങൾ. സഞ്ജയ് ദത്തിന്റെ അസ്ലം എന്ന കഥാപാത്രം റഹ്മാന്റെ കൊലപാതകം നടത്തിയത് ഹംസ ആണെന്ന് ബഡേ സാബായ മേജർ ഇഖ്ബാലിനോട് വെളിപ്പെടുത്തുന്നതാണെങ്കിലോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരാധകരുടെ പ്രതികരണങ്ങളിൽ ഒന്ന്.

ലീക്കായി സമൂഹമാധ്യമങ്ങളിൽ എത്തിയ ഈ രംഗത്തെക്കുറിച്ച് മറ്റൊരു ആരാധകന്റെ പ്രതികരണം ഇങ്ങനെ, "ഈ സീനിൽ ഒരുപക്ഷേ അവർ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് എസ്.പി. റഹ്മാനെ വധിച്ചതെന്നും ബഡേ സാബിനെ സംബന്ധിച്ചിടത്തോളം ഒരു സപ്ലയർ എന്ന നിലയിൽ റഹ്മാൻ എത്രത്തോളം പ്രധാനിയായിരുന്നു എന്നതിനെക്കുറിച്ചുമാകാം. കൂടാതെ രൺവീർ സിങ്ങിന്റെ കഥാപാത്രമായ ഹംസ എങ്ങനെയാണ് ഇത്രയും ശക്തനായതെന്നും, റഹ്മാനെപ്പോലെ ഹംസയെയും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുമാകാം അവർ സംസാരിക്കുന്നത്."

Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്

ധുരന്ധർ 2 റിലീസ് എന്ന്?

ധുരന്ധർ നെറ്റ്ഫ്ലിക്സിലെത്തിയെങ്കിലും തിയറ്ററിലേക്ക് ഇപ്പോഴും പ്രേക്ഷകരെ ആകർഷിക്കാൻ സിനിമയ്ക്ക് സാധിക്കുന്നു. ഈ സാഹചര്യത്തിൽ ധുരന്ധർ 2 കൂടി റിലീസ് ചെയ്യുമ്പോൾ അത് കളക്ഷൻ റെക്കോർഡുകളിൽ പുതിചരിത്രം സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാർച്ച് 19ന് ആണ് ധുരന്ധർ 2 തിയറ്ററിലെത്തുന്നത്. 

ആഗോള തലത്തിൽ 1300 കോടി രൂപയ്ക്ക് അടുത്ത് ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്തതിന് ശേഷമാണ് ധുരന്ധർ ഒടിടിയിലെത്തിയത്. എന്നാൽ 56 ദിവസത്തിന് ശേഷം നെറ്റ്ഫ്ളിക്സിലെത്തിയ ചിത്രത്തിന്റെ വിഡിയോ ക്വാളിറ്റി ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം സിനിമയുടെ ദൈർഘ്യം ഒടിടി പതിപ്പിൽ കുറഞ്ഞതും ആരാധകരെ നിരാശപ്പെടുത്തി.

Also Read: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? കാണാം 5 പുത്തൻ ചിത്രങ്ങൾ

നെറ്റ്ഫ്ളികിലെത്തിയ ധുരന്ധറിന്റെ 9 മിനിറ്റ് എവിടെപ്പോയി?

ധുരന്ധറിന്റെ ഒടിടി പതിപ്പിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 25 മിനിറ്റാണ്. തീയറ്ററിൽ ഇത് മൂന്ന് മണിക്കൂർ 34 മിനിറ്റ് ആയിരുന്നു. തീയറ്ററിൽ നിന്ന് ഒടിടിയിൽ എത്തിയപ്പോൾ സിനിമയുടെ ദൈർഘ്യം ഒൻപത് മിനിറ്റ് കുറഞ്ഞു.'ബലൂചി'നെക്കുറിച്ചുള്ള പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് തിയേറ്ററുകളിൽ സിനിമയുടെ ദൈർഘ്യം 3 മണിക്കൂർ 28 മിനിറ്റായി മാറിയിരുന്നു എന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.

തിയേറ്റർ പതിപ്പിലെ പുകയില വിരുദ്ധ പരസ്യങ്ങൾ ഒഴിവാക്കിയതിനാൽ നെറ്റ്ഫ്ലിക്സിലെ ദൈർഘ്യം ഇതിലും 4 മിനിറ്റ് കുറവാണ്. ധുരന്ധറിലെ പാട്ടുകളുടെ ഗുണനിലവാരം നെറ്റ്ഫ്ലിക്സിനേക്കാൾ മികച്ചത് യൂട്യൂബിലാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. 'ധുരന്ധർ' ശരിയായി ആസ്വദിക്കണമെന്നുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ പോകുക എന്ന കമന്റുകൾ ആണ് ശക്തമാവുന്നത്.

Also Read: നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി

Netflix Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: