ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്റർനെറ്റിൽ തരംഗം തീർക്കുകയാണ് വിക്രമിന്റെ പുതിയ ലുക്കിലുളള ചിത്രങ്ങൾ. ബൽഗേറിയയിലെ ഗുഹയിലെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

vikram, Dhruva Natchathiram

ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വൻ പ്രതീക്ഷ നൽകുന്നുണ്ട്. ബൽഗേറിയക്കു പുറമേ അബുദാബി, തുർക്കി, സ്ലൊവേനിയ എന്നീ വിദേശ ലൊക്കേഷനുകളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഗൗതം മേനോൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.

vikram, Dhruva Natchathiram

ഗൗതം മേനോന്റെ സ്വപ്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ആദ്യം ചിത്രത്തിലെ നായകനായി സൂര്യയെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സൂര്യ ഇതിൽനിന്നും പിന്മാറി. പിന്നീടാണ് വിക്രമിനെ നായകനാക്കിയത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്‌പൈ ത്രില്ലര്‍ ചിത്രമാണിത്. രാധിക ശരത് കുമാർ, സിമ്രാൻ, ദിവ്യ ദർശിനി എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ