ദേ പുട്ടിന്റെ ദുബായ് ശാഖ ദിലീപ് തുറന്നു. ദുബായിലെ കരാമയില്‍ ആണ് റസ്റ്ററന്റുളളത്. റസ്റ്ററന്റിന്റെ പാർട്ണർമാരിലൊരാളായ നാദിർഷയും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ദിലീപിനെ കാണാൻ ആരാധകരുടെ വൻ കൂട്ടം തന്നെ റസ്റ്ററന്റനു മുന്നിൽ തടിച്ചു കൂടിയിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ ഏറെ ബുദ്ദിമുട്ടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദുബായില്‍ എത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ആറു ദിവസത്തേക്കാണ് ദിലീപിന് പാസ്പോർട്ട് കൈമാറിയിട്ടുളളത്. ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ദിലീപിനൊപ്പം ദുബായിലേക്ക് പോകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അമ്മ മാത്രമാണ് പോയത്.

പുട്ട് കൊണ്ടുളള വിവിധ തരം വിഭവങ്ങളാണ് ദേ പുട്ട് റസ്റ്ററന്റിന്റെ പ്രത്യേകത. ദുബായിൽ തുറന്ന ശാഖയിൽ 155ലധികം പുട്ടുകളാണ് ഭക്ഷണപ്രിയർക്കായി ഒരുക്കിയിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ