/indian-express-malayalam/media/media_files/2025/11/11/dharmendra-hema-malini-esha-deol-2025-11-11-13-26-09.jpg)
ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകളെ തള്ളി മകൾ ഇഷ ഡിയോൾ. മാധ്യമങ്ങൾ തിടുക്കം കാട്ടി തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇഷ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ പറഞ്ഞു. അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അച്ഛൻ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ഇഷ അറിയിച്ചു.
Also Read: കയ്യെത്തും ദൂരത്ത് നടൻ അഭിനയ് അന്തരിച്ചു; മരണം കരൾ രോഗത്തെ തുടർന്ന്
ബോളിവുഡിന്റെ ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചതായി ഇന്നു രാവിലെയാണ് വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം ആശുപത്രിയിലാണ്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?
നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. 1960 ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര ബോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. 'ഡ്രീംഗേള്‍', 'ഷോലെ' 'ധരംവീര്‍' എന്നീ സിനിമകളിലൂടെയാണ് കരിയർ ഉയന്നത്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
ഷാഹിദ് കപൂറും കൃതി സോനനും അഭിനയിച്ച ' തേരി ബാത്തോം മേ ഐസാ ഉത്സാ ദിയാ' എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ' ഇക്കിസ്' ആണ് ഇനി റിലീസാകാനുള്ള ചിത്രം.
Read More: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us