/indian-express-malayalam/media/media_files/2025/11/24/dharmendra-demise-fi-4-2025-11-24-16-55-43.jpg)
ധർമേന്ദ്ര മക്കളായി സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരോടൊപ്പം | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ഇന്ത്യൻ സിനിമാ ലോകത്തെ അതുല്യ പ്രതിഭയും 'ഹീ-മാൻ' എന്നറിയപ്പെട്ടിരുന്ന ഇതിഹാസ നടനുമായ ധർമേന്ദ്ര(89) അന്തരിച്ച വാർത്തയറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം. ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 300-ലധികം സിനിമകളിലൂടെ ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി മാറിയ ഈ താരത്തിൻ്റെ വിയോഗവാർത്തയോടെ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അനുശോചനം അറിയിച്ചു.
ധർമേന്ദ്രയുടെ മരണം 'ഒരു യുഗത്തിൻ്റെ അന്ത്യം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറിച്ചത്. "ധർമേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയുടെ ഒരു യുഗത്തിന് അന്ത്യം കുറിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച വൈവിധ്യമാർന്ന കഥാപാത്രങ്ങൾ എണ്ണമറ്റ ആളുകളുടെ ഹൃദയത്തിൽ സ്പർശിച്ചു," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം അറിയിച്ചു.
The passing of Dharmendra Ji marks the end of an era in Indian cinema. He was an iconic film personality, a phenomenal actor who brought charm and depth to every role he played. The manner in which he played diverse roles struck a chord with countless people. Dharmendra Ji was…
— Narendra Modi (@narendramodi) November 24, 2025
ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നതായി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം പങ്കുവച്ചു. "ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്. രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര. ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു." പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ
സിനിമാലോകത്ത് നിന്ന്, സംവിധായകൻ കരൺ ജോഹർ ആണ് ധർമേന്ദ്രയുടെ മരണം ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. "ഒരു യുഗത്തിന്റെ അവസാനമാണിത്.... ഒരു വലിയ മെഗാ സ്റ്റാർ... മുഖ്യധാരാ സിനിമയിലെ ഒരു നായകന്റെ മൂർത്തീഭാവം... അവിശ്വസനീയമാം വിധം സുന്ദരനും ഏറ്റവും നിഗൂഢവുമായ സ്ക്രീൻ സാന്നിധ്യവുമുള്ള അദ്ദേഹം ഇന്ത്യൻ സിനിമയുടെ ഒരു ഇതിഹാസമാണ്. നിങ്ങളോടൊപ്പം പ്രവർത്തിച്ചത് ഒരു അനുഗ്രഹമാണ്... ഓം ശാന്തി" എന്നാണ് കരൺ പങ്കുവച്ച കുറിപ്പ്.
മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ നടന്ന അന്ത്യകർമ്മങ്ങളിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങൾ നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചു.
Also Read: ഒരു യുഗത്തിൻ്റെ അവസാനമാണിത്; കരൺ ജോഹർ
തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന ധർമേന്ദ്രയെ ഓർത്ത് അമിതാഭ് ബച്ചൻ വികാരാധീനനായി. നടി കരീന കപൂർ ഖാൻ തൻ്റെ മുത്തച്ഛനായ രാജ് കപൂറിനൊപ്പമുള്ള ധർമേന്ദ്രയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആദരം അറിയിച്ചു. നടൻ സിദ്ധാർത്ഥ് മൽഹോത്ര, നടി കജോൾ, തെന്നിന്ത്യൻ താരം ജൂനിയർ എൻ.ടി.ആർ. എന്നിവരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
Deeply saddened to hear about the passing of Dharmendra ji…
— Jr NTR (@tarak9999) November 24, 2025
An era he defined can never be replaced and the warmth he brought to Indian cinema will stay with us forever.
My heartfelt condolences and prayers to the entire family.
പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് മുംബൈയിലെ ഗ്ലാമർ ലോകത്തേക്ക് എത്തിയ അദ്ദേഹത്തിൻ്റെ യാത്ര, സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ്. ലളിതമായ ഗ്രാമീണ യുവാവ് എന്നതിൽ നിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ താരങ്ങളിലൊരാളായി ധർമ്മേന്ദ്രവളർന്നു. അദ്ദേഹത്തിൻ്റെ ലാളിത്യവും, സ്‌ക്രീനിലെ പരുഷമായ ഭംഗിയും, പ്രേക്ഷകരുമായി അദ്ദേഹം സ്ഥാപിച്ച വൈകാരിക ബന്ധവുമാണ് അദ്ദേഹത്തിന് ആരാധക പ്രീതി നേടിക്കൊടുത്തത്.
Read More: ബോളിവുഡിന്റെ ഹീമാൻ ഇനിയില്ല; ധർമ്മേന്ദ്ര ഇനി ഓർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us