/indian-express-malayalam/media/media_files/2025/11/24/dhramendra-demise-fi-1-2025-11-24-14-58-26.jpg)
ധർമേന്ദ്ര
ഹിന്ദി സിനിമാ ലോകത്ത് ആക്ഷൻ ഹീറോ എന്നതിലുപരി, എല്ലാത്തരം കഥാപാത്രങ്ങളെയും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള അപൂർവ നടന്മാരിൽ ഒരാളാണ് ധരം സിംഗ് ഡിയോൾ എന്ന ധർമേന്ദ്രയുടെ മരണത്തിൽ സിനിമാലോകമാകെ ഞെട്ടിയിരിക്കുകയാണ്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെക്കാലം മുബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ അടുത്തിടെയാണ് വീട്ടിൽ മടങ്ങി എത്തിയത്. തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
കരൺ ജോഹർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബോളിവുഡിൻ്റെ ഇതിഹാസത്തിന് ആദരമർപ്പിച്ചു കൊണ്ടുള്ള ഒരു കുറിപ്പും ചിത്രവുമാണ് കരൺ പങ്കുവച്ചത്.
Also Read:450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ
"ഒരു യുഗത്തിന്റെ അവസാനമാണിത്.... ഒരു വലിയ മെഗാ സ്റ്റാർ... മുഖ്യധാരാ സിനിമയിലെ ഒരു നായകന്റെ മൂർത്തീഭാവം... അവിശ്വസനീയമാം വിധം സുന്ദരനും ഏറ്റവും നിഗൂഢവുമായ സ്ക്രീൻ സാന്നിധ്യവുമുള്ള അദ്ദേഹം ഇന്ത്യൻ സിനിമയുടെ ഒരു ഇതിഹാസമാണ്. എന്നും സിനിമാ ചരിത്രത്തിന്റെ താളുകൾ നിർവചിക്കുന്ന ശ്രേഷ്ഠമായ സാന്നിധ്യം... ഇതിനൊക്കെ അപ്പുറം അദ്ദേഹം ഏറ്റവും മികച്ച മനുഷ്യനായിരുന്നു... നമ്മുടെ ഇൻഡസ്ട്രിയിലെ എല്ലാവരും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു... എല്ലാവരോടും അദ്ദേഹത്തിന് അതിരറ്റ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ആലിംഗനവും അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഊഷ്മളതയും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര നഷ്ടമാകും... ഇന്ന് നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു വിടവുണ്ട്... ആർക്കും ഒരിക്കലും നികത്താനാവാത്ത ഒരു ഇടം... എപ്പോഴും ഒരേയൊരു ധരംജി... ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സർ... ഞങ്ങൾ നിങ്ങളെ വളരെയധികം മിസ് ചെയ്യും... നിങ്ങളോടൊപ്പം പ്രവർത്തിച്ചത് ഒരു അനുഗ്രഹമാണ്... ഓം ശാന്തി" എന്നാണ് കരൺ പങ്കുവച്ച കുറിപ്പ്.
1960-കളിൽ തൻ്റെ കരിയർ ആരംഭിച്ച ധർമേന്ദ്ര, റൊമാന്റിക് വേഷങ്ങളിലും ആക്ഷൻ ചിത്രങ്ങളിലും കോമഡി സിനിമകളിലും ഒരേപോലെ തിളങ്ങി. പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് മുംബൈയിലെ ഗ്ലാമർ ലോകത്തേക്ക് എത്തിയ അദ്ദേഹത്തിൻ്റെ യാത്ര, സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ്. ലളിതമായ ഗ്രാമീണ യുവാവ് എന്നതിൽ നിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ താരങ്ങളിലൊരാളായി ധർമ്മേന്ദ്രവളർന്നു. അദ്ദേഹത്തിൻ്റെ ലാളിത്യവും, സ്‌ക്രീനിലെ പരുഷമായ ഭംഗിയും, പ്രേക്ഷകരുമായി അദ്ദേഹം സ്ഥാപിച്ച വൈകാരിക ബന്ധവുമാണ് അദ്ദേഹത്തിന് ആരാധക പ്രീതി നേടിക്കൊടുത്തത്.
Read More: ബോളിവുഡിന്റെ ഹീമാൻ ഇനിയില്ല; ധർമ്മേന്ദ്ര ഇനി ഓർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us