കൊച്ചി: തനിക്കെതിരായ വഞ്ചനാക്കേസ് വ്യാജമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ആരുടേയും കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ആർക്കും താൻ അങ്ങോട്ട് പണം നൽകാൻ ഇല്ല. എഫ്ഐആറിൽ തന്റെ എങ്ങനെ വന്നെന്ന് മനസിലാകുന്നിലെന്നും ധർമജൻ പറഞ്ഞു. മനോരമ ഓൺലൈനോടാണ് പ്രതികരണം.
പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ കാണിച്ചാൽ പലിശ സഹിതം തിരിച്ചു നല്‍കുമെന്നും വ്യാജ പരാതി നല്കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് നൽകുമെന്നും ധര്മജന് പറഞ്ഞു.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്കി 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ച് മുവാറ്റുപുഴ സ്വദേശിയാണ് ധർമജനെതിരെ പരാതി നൽകിയത്. ധർമജൻ ഉൾപ്പെടെ 11 പേർക്കെതിരെയാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മത്സ്യകടയിലേക്ക് മീൻ എത്തിക്കുന്നതിനായി പലതവണയായി പണം വാങ്ങിയെന്നും എന്നാൽ വാക്ക് നൽകിയത് പ്രകാരം മീൻ എത്തിയില്ലെന്നും ഒടുവിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ ഈ കേസില്‍ വ്യവഹാരപരമായി ഒരു പങ്കാളിയില്ല എന്നാണ് ധർമജൻ പറയുന്നത്. ഇതുവരെ ഒരാളുടെയും അഞ്ചു പൈസ പോലും വെട്ടിച്ചിട്ടില്ല. ആര്‍ക്കും കൊടുക്കാനുമില്ല. പലരും ഇങ്ങോട്ടു തരാനേയുള്ളൂ. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്നു മനസ്സിലാകുന്നില്ലെന്നും ധർമജൻ പറഞ്ഞു.
“മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര് ബ്രാൻഡിന്റെ പേരില്‍ നടക്കുന്നു. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരെ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്? അതല്ലല്ലോ ന്യായം. പൈസ വാങ്ങിയവര്‍ക്കെതിരെ അല്ലേ രേഖകള്‍ ഉള്ളത്, എനിക്കല്ലല്ലോ അവര്‍ പണം തന്നത്. രേഖകളും എനിക്കെതിരല്ല.” ധർമജൻ പറഞ്ഞു.
Also Read: മഞ്ജു വാര്യരുടെ പരാതി: സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം