നടൻ ധർമജൻ ബോൾഗാട്ടി നിർമ്മാതാവാകുന്ന ചിത്രത്തിന് പേരിട്ടു. ‘നിത്യഹരിതനായകന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ അനശ്വരനടന്‍ പ്രേനസീറിനെ വിശേഷിപ്പിച്ചിരുന്നതാണ് ‘നിത്യഹരിതനായകന്‍’ എന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജനൊപ്പം സുരേഷ്,​ മനു എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. മുഴുനീള കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് കൊല്ലങ്കോട്ട് നടക്കുന്നുണ്ട്. ഷാജി കൈലാസിന്റെയും ദീപന്റെയും അസ്സോസിയേറ്റായിരുന്ന എ.ആര്‍.ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നാല് നായികമാരുണ്ട്. ജയശ്രീ, അനില ,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ രവീണ എന്നിവര്‍ക്ക് പുറമേ ഒരു പുതുമുഖവും നായികാ നിരയില്‍ എത്തും. മഞ്ജുപിള്ള, ഇന്ദ്രന്‍സ് , ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ