Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ധനുഷിന്റെ കാരവനിലേക്ക് സ്ട്രീറ്റ് ലൈറ്റിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു; ഡ്രൈവർക്ക് പിഴ

കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും

dhanush

ചെന്നൈ: തമിഴ് യുവതാരം ധനുഷ് പുതിയ വിവാദത്തിൽ. സൂപ്പര്‍താരത്തിന്റെ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്ത ആയിരിക്കുന്നത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് വിവാദമായത്. വൈദ്യുതി മോഷണത്തിന് ശിക്ഷയായി ധനുഷിന്റെ ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ അധികൃതര്‍ പിഴയായി ഈടാക്കി.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കള്‍ എന്നിവരും എത്തിയിരുന്നു. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുക്കുകയായിരുന്നു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

ക്ഷേത്രദര്‍ശനത്തിനൊപ്പം നിരവധി പാവങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ധനുഷും കുടുംബവും മടങ്ങിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhanushs driver fined for power theft

Next Story
വിമൻ കളക്ടീവ് ഇൻ സിനിമ; ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സജിത മഠത്തിൽവിമൻ കളക്ടീവ് ഇൻ സിനിമ, മലയാളത്തിൽ പുതിയ താര സംഘടന, നടികളുടെ കൂട്ടായ്മ, വുമൺ കളക്ടീവ് ഇൻ സിനിമ, സജിത മഠത്തിൽ, ലക്ഷ്മിപ്രിയ, സജിത മഠത്തിലിന്റെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com