ഇളയദളപതി വിജയ്‌യുടെ പിറന്നാളാണ് ജൂൺ 22. വിജയ് ആരാധകർക്ക് സുദിനമാണ് ഈ ദിവസം. തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷത്തിനായി വൻ വിപുലീകരണങ്ങളാണ് ആരാധകരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾതന്നെ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിന ആശംസകളുടെ പ്രളയമാണ്.

സിനിമാതാരങ്ങളിൽനിന്നും വിജയ്‌ക്ക് ആദ്യം ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത് നടൻ ധനുഷാണ്. ട്വിറ്ററിലൂടെയായിരുന്നു ധനുഷിന്റെ ജന്മദിന ആശംസ. ”സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു. കഠിനാധ്വാനവും അർപ്പണബോധവുമുളള വ്യക്തിയാണ് താങ്കൾ. ഞാൻ താങ്കളെ ഏറെ ബഹുമാനിക്കുന്നു. നിങ്ങൾ നിങ്ങളായിരിക്കുന്നതിന് വളരെ നന്ദി” ട്വിറ്ററിൽ ധനുഷ് കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook