scorecardresearch

താടിയും മുടിയും നീട്ടി പുത്തൻ ലുക്കിൽ ധനുഷ്; ഇതാര് ബാബാ രാംദേവോ എന്ന് ആരാധകർ

മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്

മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
dhanush, dhanush captain miller, dhanush look, captain miller movie

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് തമിഴ് താരം ധനുഷ്. ചിത്രത്തിലെ ധനുഷിന്റെ ലുക്ക് ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. നീട്ടി വളർത്തിയ മുടിയും ഇടതൂർന്ന താടിയുമായി വേറിട്ട ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ക്യാപ്റ്റൻ മില്ലർ ലുക്കിൽ തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisment

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എവിടെയോ ഒരു ബാബാ രാംദേവ് ലുക്ക് എന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്. ബാബാ രാംദേവിന്റെ ബയോപിക്കിൽ വല്ലതും അഭിനയിക്കുന്നുണ്ടോ എന്നും ചില രസികരായ ആരാധകർ തിരക്കുന്നുണ്ട്.

ക്യാപ്റ്റൻ മില്ലറിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ് ഇപ്പോൾ. ഒരു റെബൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നിവേദിത സതീഷ്, ഡാനിയേൽ ബാലാജി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ പ്രൊജക്‌ടാണ് ക്യാപ്റ്റൻ മില്ലർ. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.

Advertisment

ക്യാപ്റ്റൻ മില്ലർ കൂടാതെ, ധനുഷ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ചർച്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ധനുഷിന്റെ ആദ്യ സംവിധാന സംരംഭം നിർമ്മിക്കാൻ ഒരുങ്ങുന്നത് സൺ പിക്‌ചേഴ്‌സ് ആണ്. റുസ്സോ ബ്രദേഴ്‌സിന്റെ ദി ഗ്രേ മാൻ എന്ന ചിത്രത്തിന്റെ തുടർച്ചയിൽ അവിക് സാൻ (ലോൺ വുൾഫ്) ആയും ധനുഷ് തിരിച്ചെത്തുന്നുണ്ട്.

Dhanush

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: