വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതം പറയാനാണ് ധനുഷ്-വെട്രിമാരന് കൂട്ടുകെട്ടിന്റെ ‘വട ചെന്നൈ’ ഇന്ന് തിയേറ്ററുകളിലെത്തിയത്. ധനുഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ആടുകളം’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ‘വട ചെന്നൈ’യെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേസമയം പുറത്തുവരുന്നത്.
#VadaChennai – 4.5/5, Hats off @dhanushkraja who sheds his star image and lived as Anbu which is a big deal. He succeeded both as a passionate producer and powerful performer. Tamil cinema need such big stars who love and breathe unadulterated cinema
— Rajasekar (@sekartweets) October 17, 2018
#Vadachennai – 4.5/5.. A layered, delightful gangster EPIC as expected.. Will be a treat for cinema veriyans.. Evlo characters, Evlo moments, Evlo drama
Waiting for Anbuvin Ezhuchchi – Part 2.. Seekram edunga @VetriMaaran @dhanushkraja sirs.. Theri!
— Kaushik LM (@LMKMovieManiac) October 17, 2018
വികസനത്തിന്റെയും പുതുസംസ്കാരത്തിന്റെയും ഓരങ്ങളില്‍ നിന്നും മാറി നില്ക്കുന്ന ഒരു പ്രദേശത്തിന്റെ ജീവിതശൈലികളെ മനോഹരമായാണ് വെട്രിമാരന് തന്റെ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. രക്തദാഹികളായ ക്രിമിനലുകള്‍ അരങ്ങുവാഴുന്ന നഗരത്തിന്റെ ഇരുട്ടറകളിലേക്കാണ് വെട്രിമാരന് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ചിത്രത്തില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു ക്യാരം പ്ലെയറായാണ് ധനുഷ് എത്തുന്നത്. അന്പ് എന്ന കഥാപാത്രം ധനുഷ് മികവുറ്റതാക്കി എന്നു തന്നെയാണ് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത്.
Dhanush is not acting as a hero, He lives as a character. Manushan epdi ya ipdi nadika mudiyum. One of the gem Indian Cinema got !! Sila scene lam theatre screen kiliyama paathukanum. New Experience after a long time. ( 3.5/5 ) @dhanushkraja
— Sarkar AB (@ab_VJFan) October 17, 2018
ധനുഷ് ഒരു നായകനായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ഒരു കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നാണ് പലരും പറയുന്നത്. തമിഴ് സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം എന്നാണ് നടന് സിദ്ദാര്‍ത്ഥ് അഭിപ്രായപ്പെട്ടത്. ‘പൊല്ലാതവന്’, ‘ആടുകളം’, ‘വിസാരണൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ‘വട ചെന്നൈ’യ്ക്കുണ്ട്. വെട്രിമാരന്റെ ആദ്യചിത്രമായ ‘പൊല്ലാതവന്’ അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.
#VadaChennai has all the makings of a landmark film in #TamilCinema history. #VetriMaaran continues to be a powerful trailblazer! All the best Vetri, Dhanush, Santhosh, Andrea and the whole team. It's going to be very special! Get ready. https://t.co/3pLc1VBlFH
— Siddharth (@Actor_Siddharth) October 15, 2018
തുടര്‍ന്ന് വന്ന ‘ആടുകളം’ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്തതിനു പുറമെ അഞ്ച് ദേശീയ അവാര്‍ഡുകള്‍ കൂടി കരസ്ഥമാക്കിയിരുന്നു. ‘വിസാരണൈ’യും മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. ഓസ്കര് അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയും ‘വിസാരണൈ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.