ധനുഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസാണ് ചിത്രത്തിലെ പ്രതിനായകനായി വേഷമിടുന്നത്. ആദ്യമായല്ല ടൊവിനോ ഒരു ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ‘സ്റ്റൈല്‍’ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിലും ടൊവിനോ വില്ലനായിരുന്നു.

2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്തില്‍ ധനുഷിനൊപ്പം കാജല്‍ അഗര്‍വാള്‍, അനിരുദ്ധ് രവിചന്ദര്‍ എന്നിവരായിരുന്നു വേഷമിട്ടിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി സായ് പല്ലവിയാണ്. മാരിയുടെ ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാര്‍, റോബോ ശങ്കര്‍, നിഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞെന്നും ഒരിക്കല്‍ കൂടി മാരി എന്ന കഥാപാത്രമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ ധനുഷ് ഇനിയും മാരിയാകാന്‍ കാത്തിരിക്കുന്നു എന്നാണ് പറഞ്ഞത്.

അതേസമയം ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ