ധനുഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗം മാരി 2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്ന ടൊവിനോ തോമസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്. ചിത്രത്തില്‍ വില്ലനായാണ് ടൊവിനോ എത്തുന്നത്.

‘മാരി2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി,’ എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ഉള്‍പ്പെടെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്ന് വണ്ടര്‍ബാര്‍ ഫിലിംസ് കുറിച്ചു.

ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ സ്ഥാപകര്‍. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്.

Read More: ധനുഷ്-ടൊവിനോ ചിത്രം ‘മാരി 2’ പൂര്‍ത്തിയായി

‘അഭിയും അനുവും’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മാരി 2. സംവിധായകന്‍ ബാലാജി മോഹനും ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി 2. നേരത്തേ മാരിയിലും ഇരുവരും ഒന്നിച്ചിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ഇവരെ കൂടാതെ വരലക്ഷ്മി ശരത് കുമാര്‍, ക്രെഷ്ന, റോബോ ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook