/indian-express-malayalam/media/media_files/ZNn3nuTyrkLIQhs2OTxO.jpg)
ഇളയരാജയുടെ ജീവിതം സിനിമയാവുന്നു, നായകൻ ധനുഷ്
ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയുടെ ജീവചരിത്രത്തിൽ അഭിനയിക്കാൻ നടൻ ധനുഷ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ സംഗീതജ്ഞനാണ് ഇളയരാജ. ഇസൈജ്ഞാനിയെന്നാണ് സംഗീത ലോകത്ത് ആദ്ദേഹം അറിയപ്പെടുന്നത്.
മുതിർന്ന മാധ്യമപ്രവർത്തക ലത ശ്രീനിവാസനാണ് ബയോപിക്കിന്റെ വാർത്ത ട്വീറ്റ് ചെയ്തത്. "എക്‌സ്‌ക്ലൂസീവ് വാർത്ത: ധനുഷ് തന്റെ ജീവചരിത്രത്തിൽ സംഗീത ഇതിഹാസം ഇളയരാജയായി എത്തുമെന്ന് സ്ഥിരീകരിച്ചു! വിശ്വസ്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ദേശീയ അവാർഡ് ജേതാവായ ധനുഷ് തന്റെ ജീവചരിത്രത്തിൽ ഇസൈജ്ഞാനി ഇളയരാജയെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ചിത്രം 2024-ൽ തീയറ്ററുകളിൽ എത്തുമെന്നും 2025-ൽ റിലീസ് ചെയ്യുമെന്നും കരുതുന്നു. ഇന്ത്യയിലെ സംഗീത ഇതിഹാസങ്ങളിൽ ഒരാളായ ഇളയരാജയെ, ധനുഷ് അവതരിപ്പിക്കുന്നതിനാൽ ഇത് ഒരു വലിയ പ്രോജക്റ്റ് ആയിരിക്കാനാണ് സാധ്യത. കണക്ട് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്".
"കുറച്ച് മാസങ്ങൾക്ക് മുമ്പ് യുവൻ ശങ്കർ രാജ തന്റെ ജീവചരിത്രത്തിൽ പിതാവായ ഇളയരാജയെ ധനുഷ് അവതരിപ്പിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. ധനുഷ് ആദ്യമായി അഭിനയിക്കുന്ന ബയോപിക് ആണിത്, ഇതൊരു ഐതിഹാസിക വേഷമാണ്. ക്യാപ്റ്റൻ മില്ലറിൽ നായകനാവുന്ന ധനുഷ്, ഇളയരാജയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ്, ഈ വേഷം തീർച്ചയായും അദ്ദേഹത്തിന് അവാർഡുകൾ നേടിത്തരുമെന്ന് ഞാൻ കരുതുന്നു. നമുക്കറിയാവുന്നതുപോലെ, ഇസൈജ്ഞാനി ഇളയരാജ 1000-ലധികം ചിത്രങ്ങൾക്കായി 7000-ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്; 50 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 20,000-ത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. പത്മഭൂഷൺ, പത്മവിഭൂഷൺ, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര അദ്ദേഹത്തിന് നൽകിയ പദവിയാണ് 'മാസ്ട്ര'. രസകരമായ കാര്യം, മോഹൻലാലിന്റെ പാൻ-ഇന്ത്യൻ ചിത്രമായ വൃഷഭയുടെ നിർമ്മാതാക്കളാണ് കണക്റ്റ് മീഡിയ. ഞാൻ കണക്ട് മീഡിയയെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല", ലത ശ്രീനിവാസനൻ കൂട്ടിച്ചേർത്തു.
https://twitter.com/latasrinivasan/status/1719229623249289423/history
നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം. പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നേടിയ ഇളയരജ ആയിരത്തിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാർഡുകൾ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
ധനുഷിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം നിലവിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ, ശിവരാജ് കുമാർ എന്നിവരും അഭിനയിക്കുന്നു, ചിത്രം 2023 ഡിസംബർ 15ന് റിലീസ് ചെയ്യും. ഡി51 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ശേഖർ കമ്മുലയുടെ ചിത്രത്തിൽ ധനുഷിനൊപ്പം രശ്മിക മന്ദന്നയും അഭിനയിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.