ഐശ്വര്യയെ ചേർത്ത് പിടിച്ച് ധനുഷിന്റെ നൃത്തം, വീഡിയോ

ഭാര്യയ്ക്ക് ഒപ്പമുള്ള ധനുഷിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

Dhanush, Dhanush with wife, Dhanush wife aishwaryaa rajanikanth, Dhanush sons, Dhanush family, Aishwaryaa R Dhanush, Aishwaryaa Dhanush, Dhanush sons photo, Yathra, Linga, Dhanush family photo, Dhanush films, Dhanush upcoming film, Dhanush news, Dhanush latest news

ഒരു പരിപാടിയ്ക്കിടെ ഐശ്വര്യയെ ചേര്‍ത്ത് പിടിച്ചുള്ള ധനുഷിന്റെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കയ്യിലൊരു മൈക്കും പിടിച്ച് പാട്ടുപാടി കൊണ്ട് ഐശ്വര്യയ്ക്ക് അരികിലെത്തിയ ധനുഷ് ഭാര്യയെ ചേർത്തുപിടിക്കുന്നത് വീഡിയോയിൽ കാണാം. ആരാധകർ ഇതിനകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യ രജനീകാന്തിനെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മൂത്തമകൻ യാത്ര 2006 ലും ഇളയ മകൻ ലിംഗ 2010 ലും ജനിച്ചു.

കോവിഡ് കാലത്ത് മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വിശേഷങ്ങൾ അടുത്തിടെ ധനുഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വീടിന്റെ ടെറസിൽ മക്കളായ യാത്രയുടേയും ലിംഗയുടേയും കൂടെ രസകരമായ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് താരം. മൂത്തമകൻ യാത്ര തന്റെ ടീഷർട്ട് എടുത്തുവെന്നും എന്നിട്ടത് സ്വന്തം ടീഷർട്ട് ആണെന്ന് തർക്കിക്കുകയാണെന്നുമാണ് ധനുഷ് കുറിച്ചത്. അച്ഛന്റേയും ചേട്ടന്റേയും അടിപിടി കണ്ട് ലിംഗ ധനുഷിന്റെ ചുമലിൽ കയറി ഇരിക്കുന്നുണ്ട്.

Read more: അതെന്റെയാടാ; തന്റെ ടീഷർട്ട് അടിച്ചുമാറ്റിയ മകനോട് തല്ലു പിടിച്ച് ധനുഷ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhanush singing and dancing with wife aishwarya rajinikanth

Next Story
എന്താണവിടെ സംഭവിക്കുന്നത്? നീതി നടപ്പാക്കേണ്ട സർക്കാർ എവിടെ? പാർവതി ചോദിക്കുന്നുParvathy, പാർവതി, Parvathy Thiruvoth, പാർവതി തിരുവോത്ത്,Thrissur Pooram, തൃശൂർ പൂരം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com