ധനുഷ് ചിത്രം മാരി2 വിൽ ഓട്ടോ ഡ്രൈവറായി സായി പല്ലവി എത്തുന്നു. ചിത്രത്തിലെ സായി പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ചിത്രങ്ങളും അണിയറക്കാർ സമൂഹമാധ്യമങ്ങളിൽ​ റിലീസ് ചെയ്തു.

ഓട്ടോ ഡ്രൈവർമാരുടെ കാക്കി ഷര്‍ട്ട് അണിഞ്ഞാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സായി പല്ലവി എത്തുന്നത്. ‘അറാത് ആനന്ദി’ എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. ധനുഷ് നായകനാവുന്ന ചിത്രത്തിൽ സായി പല്ലവിയെ കൂടാതെ, ടോവിനോ തോമസും വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വില്ലനായാണ് ടൊവിനോ എത്തുന്നത്.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓം പ്രകാശ് ആണ്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിർമ്മിക്കുന്ന ‘മാരി 2’ ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

Read more: സായി പല്ലവിക്ക് സിനിമാലോകത്തുനിന്നും ഒരു ആരാധികയുടെ കത്ത്

‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളായി മാറിയ സായി പല്ലവിയുടെ തമിഴിലെ രണ്ടാമത്തെ ചിത്രമാണ് മാരി 2.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook