/indian-express-malayalam/media/media_files/uploads/2019/08/Valiyaperunnall.jpg)
മലയാള സിനിമയിലെ യുവത്വത്തിന്റെ പ്രതിനിധിയായ ഷെയ്ന്‍ നിഗമിന്റെ പുതിയ ചിത്രമായ 'വലിയ പെരുന്നാളിന്റെ' മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴ് നടന്‍ ധനുഷാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് റിലീസ് ചെയ്യുക.
Happy to launch the official poster of VALIYAPERUNNAL https://t.co/cVSVftBWgJ wishes to @anwar76rasheed#dimaldennis@vivekharshan@rexvijayan#shanenigam#monisharajeev and team #VALIYAPERUNNAL. #festivalofsacrificehttps://t.co/mJqCNKDlmipic.twitter.com/XCxmCF2N84
— Dhanush (@dhanushkraja) August 23, 2019
ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. ഷെയ്ന്‍ നിഗമിന്റെ ഇതുവരെ കാണാത്തൊരു മുഖമായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന്തത മാജിക് മൗണ്ടന്‍ സിനിമാസാണ്.
ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്‌സ് വിജയന്റേതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.