/indian-express-malayalam/media/media_files/2026/01/14/eko-dhanush-2026-01-14-16-04-17.jpg)
2025ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് എക്കോയുടെ സ്ഥാനം. ചിത്രത്തിന്റെ ഒടിടി റിലീസിനു ശേഷം നിരവധി പേരാണ് ചിത്രത്തിന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് നടൻ ധനുഷ് നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
കഴിഞ്ഞ ദിവസം ‘എക്കോ’ സിനിമയെയും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിയാന മോമിനെയും പ്രശംസിച്ചുകൊണ്ട് ധനുഷ് രംഗത്തെത്തിയിരുന്നു. "മലയാള സിനിമയായ എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികൾക്കും അർഹയാണ്. ലോകോത്തര നിലവാരമുള്ള പ്രകടനം,’ എന്നായിരുന്നു ധനുഷിന്റെ പോസ്റ്റ്. ചിത്രത്തിൽ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തെയാണ് ബിയാന മോമിൻ അവതരിപ്പിച്ചത്.
Also Read: ലോകം എന്ത് പറഞ്ഞാലും മാറ്റമില്ല, അവസാന ശ്വാസം വരെ ശ്രീനി എന്നു വിളിച്ചുകൊണ്ടേയിരിക്കും: പേളി മാണി
'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ് 'എക്കോ'. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം എത്തിയ എക്കോയിലും മൃഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇനിയും കാണാത്തവർക്ക് നെറ്റ്ഫ്ളിക്സിൽ എക്കോ ലഭ്യമാണ്.
Also Read: ഫാമിലി മുഴുവൻ ഇവിടെയുണ്ട്; നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം ജിം സെൽഫിയുമായി അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us