Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

ധനുഷിന്റെ ‘പട്ടാസ്’ ജനുവരി 16 ന് തിയേറ്ററുകളിൽ

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്

Dhanush,Pattas Motion Poster, ie malayalam

ധനുഷ് നായകനാവുന്ന പുതിയ ചിത്രം ‘പട്ടാസ്’ 2020 ജനുവരി 16 ന് റിലീസ് ചെയ്യും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്താണ് അണിയറ പ്രവർത്തകർ ഈ വിവരം അറിയിച്ചത്. മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

ആർ.എസ്.ദുരൈ സെന്തിൽകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘കൊടി’ സിനിമയ്ക്കുശേഷം ദുരൈയും ധനുഷും കൈകോർക്കുന്ന രണ്ടാമത്തെ സിനിമയാണിത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമാണം. ഓം പ്രകാശാണ് ക്യാമറാമാൻ. മാരി, അനേഗൻ, മാരി 2 ചിത്രങ്ങൾക്കുശേഷം ഓം പ്രകാശ് വീണ്ടുമൊരു ധനുഷ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുകയാണ്.

Enai Noki Paayum Thota on Tamilrockers: ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ തമിഴ് റോക്കേഴ്സിൽ

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായിട്ടുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ. നാസർ, മുനിഷ്‌കാന്ത്, നവീൻ ചന്ദ്ര, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്-മെർവിൻ ആണ് സംഗീതം.

‘പട്ടാസി’നുപുറമേ സംവിധായകൻ മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുണ്ട്. ‘അസുരൻ’, ‘എന്നെ നോക്കി പായും തോട്ട’ എന്നിവയായിരുന്നു ഈ വർഷം ധനുഷിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. അസുരനിൽ മഞ്ജു വാരിയർ ആയിരുന്നു നായിക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhanush pattas will be hitting the big screen on january 16 2020

Next Story
എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം നൽകട്ടെ; പ്രിയപ്പെട്ടവൾക്ക് ആശംസയുമായി സൗബിൻ ഷാഹിർSoubin Shahir, സൗബിന്‍ ഷാഹിര്‍, Soubin Shahir wife, Soubin Shahir wedding anniversary, Soubin shahir wife Jamia Zaheer
The moderation of comments is automated and not cleared manually by malayalam.indianexpress.com