Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ധനുഷിന്റെ ‘മാരി 2’ ഫസ്റ്റ് ലുക്ക്‌

മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ തോമസ്‌ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബാലാജി മോഹന്‍’ സംവിധാനം ചെയ്യുന്ന ‘മാരി 2’

Dhanush Maari 2 Tovino Thomas First Look
Dhanush Maari 2 Tovino Thomas First Look

ധനുഷിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമായ ‘മാരി 2’ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ, ടോവിനോ തോമസ്‌ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്‌.

‘കൃസൃതിക്കാരനായ ഡോണ്‍ തിരിച്ചു വരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ഫസ്റ്റ് ലുക്ക്‌ പങ്കു വച്ചിരിക്കുന്നത്.

2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്തില്‍ ധനുഷിനൊപ്പം കാജല്‍ അഗര്‍വാള്‍, അനിരുദ്ധ് രവിചന്ദര്‍ എന്നിവരായിരുന്നു വേഷമിട്ടിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി സായ് പല്ലവിയാണ്. മാരിയുടെ ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

 

ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാര്‍, റോബോ ശങ്കര്‍, നിഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വേളയില്‍ ‘ഒരിക്കല്‍ കൂടി മാരി എന്ന കഥാപാത്രമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇനിയും മാരിയാകാന്‍ കാത്തിരിക്കുന്നു’ എന്നാണ് ധനുഷ് പറഞ്ഞത്.

അതേസമയം ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തി.

Image may contain: 19 people, people smiling

Read More: ‘മാരി 2′ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക്

ടോവിനോ തോമസ്‌ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘മാരി 2’.  താന്‍ തന്നെയാണ് തമിഴില്‍ ടബ്ബ് ചെയ്യുന്നതെന്നും അതിനായി തന്നെ സഹായിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയുണ്ട് എന്നും കുറിച്ച് കഴിഞ്ഞ ദിവസം ടോവിനോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

“മാരി2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി”, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ഉള്‍പ്പെടെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്ന് വണ്ടര്‍ബാര്‍ ഫിലിംസ് കുറിച്ചു.

ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ സ്ഥാപകര്‍. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും.

Read More: ധനുഷ്-ടൊവിനോ ചിത്രം ‘മാരി 2’ പൂര്‍ത്തിയായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhanush maari 2 tovino thomas first look

Next Story
ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
The moderation of comments is automated and not cleared manually by malayalam.indianexpress.com