നടൻ ധനുഷ് കൊച്ചിയിലെത്തി. തന്റെ പുതിയ ചിതരമായ വിഐപി 2 വിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം കൊച്ചിയിലെത്തിയത്. ചിത്രത്തിലെ നായിക അമല പോളും സംവിധായിക സൗന്ദര്യ രജനീകാന്തും ഒപ്പമുണ്ടായിരുന്നു. കൊച്ചി ഒബ്റോൺ മാളിലാണ് ധനുഷും കൂട്ടരും എത്തിയത്.

dhanush, vip2

ചിത്രങ്ങൾ: വിനയ് ജോസഫ്

താരത്തെ കാണാൻ നിരവധി ആരാധകരാണ് മാളിൽ ഒത്തുകൂടിയത്. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ഫോട്ടോ ഫ്ലാഷുകൾക്കിടയിലൂടെ ധനുഷ് വേദിയിലെത്തി. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകർ ധനുഷിനെ വരവേറ്റത്. ആരാധകർക്കായി ധനുഷ് പാടുകയും ചെയ്തു.

ധനുഷ്, കജോൾ, അമല പോൾ എന്നിവരാണ് വിഐപി 2വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥയും സംഭാഷണവും ധനുഷ് ആണ്. 2014ൽ പുറത്തിറങ്ങിയ സൂപ്പ‍ർഹിറ്റ് ചിത്രം വേലിയല്ലാ പട്ടധാരിയുടെ തുടർച്ചയാണിത്. ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി, വിവേക്, മോണൽ എന്നിവരാണ് മറ്റുതാരങ്ങൾ.

dhanush, vip2

ചിത്രങ്ങൾ: വിനയ് ജോസഫ്

dhanush, vip2

ചിത്രങ്ങൾ: വിനയ് ജോസഫ്

dhanush, vip2

ചിത്രങ്ങൾ: വിനയ് ജോസഫ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ