Vaathi OTT: ധനുഷ് നായകനായ തമിഴ് ചിത്രം ‘വാത്തി’ ഒടിടിയിലേക്ക്. മാര്‍ച്ച് 17ന് ചിത്രം നെറ്റ്ഫ്‌ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 17നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ അധ്യാപകനായാണ് ധനുഷ് എത്തിയത്. സംയുക്തയാണ് ചിത്രത്തിലെ നായകൻ. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.