ആരാധകനെ അതിശയപ്പെടുത്തി ധനുഷ്. ആരാധകന്റെ വിവാഹത്തിൽ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടാണ് ധനുഷ് പങ്കെടുക്കാൻ എത്തിയത്. തിരുനെൽവേലിയിൽ നടന്ന തന്റെ ആരാധകന്റെ വിവാഹത്തിലാണ് ധനുഷും പങ്കെടുത്തത്. ധനുഷിന്റെ വരവ് നവദമ്പതികളെ മാത്രമല്ല വിവാഹത്തിൽ പങ്കെടുത്ത ഏവരെയും സന്തോഷത്തിലാക്കി.
തിരുനെൽവേലിയിലെ ധനുഷിന്റെ ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ് വരനെന്നാണ് വിവരം. വിവാഹത്തിൽ പങ്കെടുത്ത ധനുഷ് നവദമ്പതികൾക്ക് സ്വർണ മാല സമ്മാനം നൽകിയാണ് മടങ്ങിയത്. ധനുഷ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Fan marriage function at Nellai @dhanushkraja Entry pic.twitter.com/oJkRCKZZ1a
— Dhanush Followers™ (@DhanushFollowrs) January 31, 2018
Multi-talented Artist blessing the newly wedded couples in #nellai @nellai_dfc‘s Secretary marriage… #proud. pic.twitter.com/fmwdjigKRL
— Kanya Kumari DFC (@DhanushismKK) January 31, 2018
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ധനുഷിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പൂമാല അണിയിച്ചും പൂ കിരീടം അണിയിച്ചുമാണ് അവർ തങ്ങളുടെ സ്നേഹം അറിയിച്ചത്.
തന്റെ പുതിയ ചിത്രമായ മാരി 2 വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ധനുഷ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ബാലാജി മോഹൻ ആണ് സംവിധായകൻ. മാരി സിനിമയുടെ ആദ്യ ഭാഗം സൂപ്പർഹിറ്റായിരുന്നു. ആദ്യ ഭാഗത്തിൽ കാജൽ അഗർവാൾ ആയിരുന്നു നായിക. ഗായകൻ വിജയ് യേശുദാസ് ആയിരുന്നു മാരി ആദ്യ ഭാഗത്തിൽ വില്ലൻ വേഷത്തിലെത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook