ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘എനൈ നോക്കി പായും തോട്ട’ എന്ന ചിത്രം ആദ്യം വാർത്തകളിൽ നിറഞ്ഞത് ആ കൂട്ടുക്കെട്ടിന്റെ പേരിലായിരുന്നെങ്കിൽ പിന്നീട് ചിത്രം അനിശ്ചിതത്വമായി റിലീസ് വൈകുന്നതായിരുന്നു വാർത്തയായത്. 2016 ൽ റിലീസിനെത്തുമെന്ന് അണിയറപ്രവർത്തകർ പ്രഖാപിച്ച ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രം ഉടനെ റിലീസിനെത്തും എന്നു വ്യക്തമാക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രില്‍ മാസത്തില്‍ ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ചിത്രത്തിന്റെ ട്രെയിലര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ഏപ്രില്‍ മാസത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നോക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. 2016 ല്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2017 ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, റിലീസ് നീണ്ടുപോകുകയായിരുന്നു.

ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മേഘ ആകാശാണ് ധനുഷിന്റെ നായികയായെത്തുന്നത്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ എല്ലാ ചിത്രങ്ങളിലും ശ്രദ്ധ നേടാറുള്ളത് പാട്ടുകളാണ്. ‘എനൈ നോക്കി പായും തോട്ട’യിലെ റിലീസ് ചെയ്ത ഗാനവും ഏറെ വൈറലായിരുന്നു. ‘വിസിരി’ എന്നു തുടങ്ങുന്ന ഗാനം 28 മില്യൺ വ്യൂ ആണ് യൂട്യൂബിൽ നേടിയത്.

Read more:തമിഴ് പെണ്ണായി മഞ്ജു; വെട്രിമാരന്‍-ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’ ഫസ്റ്റ് ലുക്ക്‌

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ