വേലൈ ഇല്ലാ പട്ടധാരി എന്ന തന്‍റെ ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിത്തിന്‍റെ തുടര്‍ച്ചയായി ധനുഷ് എഴുതി അഭിനയിച്ച വിഐപി 2 ഓഗസ്റ്റ്‌ 11 ന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തെക്കുറിച്ച് നിരൂപകര്‍ വ്യത്യസ്ത അഭിപ്രായം പറയുന്നുണ്ടെങ്കിലും ബോക്സ്‌ ഓഫീസ് കിലുക്കം ഒട്ടും കുറവല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത വിഐപി 2 ല്‍ കജോള്‍, അമല പോള്‍ എന്നിവരാണ് നായികമാര്‍. സംഗീതം നല്‍കിയിരിക്കുന്നത് സീന്‍ റോള്‍ഡാന്‍.

വി ഐ പി 2 വിജയ സമ്മേളനം – കടപ്പാട് ഫേസ് ബുക്ക്‌

ചെന്നൈയില്‍ വിഐപി 2ന്‍റെ വിജയ സമ്മേളനത്തില്‍ വച്ചാണ് ചിത്രത്തിന് ഇനിയൊരു ഭാഗവും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് ധനുഷ് പറഞ്ഞത്.

“ഞാന്‍ തന്നെയാവും എഴുതുകയും അഭിനയിക്കുകയും ചെയ്യുക. സംവിധാനം ചെയ്യുന്നത് ആരാകും എന്ന് പിന്നെ തീരുമാനിക്കും.”

ധനുഷ് – സൗന്ദര്യ – കടപ്പാട് ഫേസ് ബുക്ക്‌

ധനുഷിന്‍റെ ഭാര്യാ സഹോദരിയും വിഐപി 2ന്‍റെ സംവിധായികയുമായ സൗന്ദര്യയാകുമോ സംവിധാനം ചെയ്യുക എന്ന ചോദിച്ചപ്പോള്‍ അതൊന്നും തീരുമാനമായില്ല എന്നും, കഥ പൂര്‍ത്തിയായതിനു ശേഷം മാത്രമേ അതൊക്കെ തീരുമാനിക്കാന്‍ സാധിക്കൂ എന്നും ധനുഷ് പറഞ്ഞു.

വിഐപി 2 ഒന്നാം ദിനം തന്നെ Rs 5.75 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് വന്ന നീണ്ട അവധിയും ചിത്രത്തിന് അനുകൂലമായി തീര്‍ന്നു. ഇന്ത്യ കൂടാതെ മലേഷ്യയിലും 550 സ്ക്രീനുകളില്‍ വിഐപി 2 റിലീസ് ചെയ്തിട്ടുണ്ട്.

കജോള്‍ തമിഴിലേക്ക് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി – തെലുങ്ക്‌ പതിപ്പുകള്‍ വെള്ളിയാഴ്ച തിയേറ്ററുകള്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ