Latest News

‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്; പൃഥ്വിരാജിന് പകരം ധനുഷ്

ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്

Ayyappanum Koshiyum Tamil remake, അയ്യപ്പനും കോശിയും തമിഴ് റീമേക്ക്, Dhanush, Prithviraj, ധനുഷ്, പൃഥ്വിരാജ്, Indian express malayalam, IE malayalam

രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. മലയാളത്തിൽ ചിത്രം നേടിയ വിജയത്തിനു പിന്നാലെ ഇതാ തമിഴിലും റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നത് ധനുഷ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ‘ആടുകളം’, ‘ജിഗർതണ്ട’, ‘പൊള്ളാതവൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് ചിത്രം നിർമിക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേ സമയം ബിജു മേനോന്റെ വേഷം ആരാണെന്ന് ചെയ്യുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

അയ്യപ്പൻ നായർ എന്ന പൊലീസ് ഓഫീസറും റിട്ടയേർഡ് ഹവിൽദാർ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. 50 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. ‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പൻ നായർ.

Read more: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ

നിലവിൽ, തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ‘അത്‌രംഗി രേ’യുടെ ചിത്രീകരണ തിരക്കിലാണ് ധനുഷ്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം അക്ഷയ് കുമാർ, സാറാ അലിഖാൻ എന്നിവരുമുണ്ട്. 2021ലെ വാലന്റൈൻസ് ഡേയ്ക്ക് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മാരി ശെൽവരാജ് ചിത്രം ‘കർണനി’ലും ധനുഷ് അഭിനയിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhanush ayyappanum koshiyum tamil remake prithviraj role

Next Story
മകളേ, പാതി മലരേ… പ്രാർത്ഥനയ്‌ക്കൊപ്പം രസകരമായ നിമിഷങ്ങളുമായി ഇന്ദ്രജിത്Indrajith, ഇന്ദ്രജിത്, ഇന്ദ്രജിത്ത് സുകുമാരൻ, Prarthana Indrajith, ഇന്ദ്രജിത്, poornima indrajith, പൂർണിമ ഇന്ദ്രജിത്ത്, poornima indrajith designs, poornima indrajith movies, poornima indrajith photos, poornima indrajith daughters, poornima indrajith family, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com