ആരാധകരെ പ്രതീക്ഷയുടെ കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് ഒടുവില്‍ സ്റ്റൈല്‍ മന്നല്‍ ചിത്രം ‘കാലാ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വരുന്ന ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തേ ഏപ്രില്‍ 27ന് റിലീസ് ചെയ്യുമെന്നു പറഞ്ഞെങ്കിലും തമിഴ് സിനിമാ സമരം മൂലം മാറ്റിവയ്ക്കുകയായിരുന്നു.

2016ല്‍ പുറത്തിറങ്ങിയ കബാലിക്കു ശേഷം രഞ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ. ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. നാനാപട്ടേക്കര്‍, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഈ സിനിമ ഹാജി മസ്താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ