സൂപ്പര്‍ താര മുത്തശ്ശന്‍റെ പുതിയ ചിത്രത്തിന് ആശംസയുമായി രജനികാന്തിന്‍റെ കൊച്ചു മക്കളും. 2.0 ഓഡിയോ ലോഞ്ചില്‍ ദുബായിയില്‍ അച്ഛന്‍ ധനുഷിനും അമ്മ ഐശ്വര്യക്കുമൊപ്പമാണ് കൊച്ചു മിടുക്കന്മാര്‍ എത്തിയത്. ധനുഷിന്റെയും ഐശ്വര്യയുടെയും മക്കളായ യാത്രയും ലിംഗയും. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത കൊച്ചു മക്കള്‍, മുത്തശ്ശന്‍റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന കാഴ്ചകള്‍ ആഘോഷിക്കുകയാണ് ആരാധകര്‍.

തമിഴിലെ യുവനടന്മാരില്‍ മുന്‍ നിര താരമാണ് ധനുഷ്. നടന്‍ മാത്രമല്ല, ഗായകന്‍, ഗാനരചയിതാവ്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചതാണ് താരം. ഇതിനല്ലാം പുറമെ തമിഴകത്തിന്റെ സ്വന്തം സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ മരുമകനുമാണ് ധനുഷ്.

മകന്‍ യാത്രയ്ക്കൊപ്പം ധനുഷ്

2004ല്‍ ആണ് ധനുഷ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്യുന്നത്. സിനിമ സംവിധായകയും നര്‍ത്തകിയുമായ ഐശ്വര്യയാണ് ധനുഷിന്റെ 3 എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കും.  വീഡിയോയില്‍ ഐശ്വര്യയോടൊപ്പം ഇളയമകന്‍ ലിംഗയും രജനികാന്തിന്‍റെ ഇളയമകള്‍ സൗന്ദര്യയും.

റിപ്പബ്ലിക് ദിനത്തിനോട് അടുത്ത് റിലീസ് ചെയ്യുന്ന 2.0 സംവിധാനം ചെയ്യുന്നത് ശങ്കര്‍.  രജനികാന്തിനൊപ്പം അക്ഷയ് കുമാര്‍, അമി ജാക്ക്സണ്‍ എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.  എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ദുബായില്‍ നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ