ജാന്‍വി കപൂര്‍, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ നായികാ നായകന്മാരായി അഭിനയിക്കുന്ന ‘ധടക്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയുന്ന ഈ ചിത്രത്തിന് വേണ്ടി ബോളിവുഡ് കാത്തിരിക്കുന്നത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം എന്നതും, ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ഹിന്ദി സിനിമയിലേക്ക് ചുവടു വയ്ക്കുന്നു എന്നതുമാണത്.

ജാന്‍വി ഈ ചിത്രത്തിന് വേണ്ടി ഷൂട്ടിങ് ചെയ്തു കൊണ്ടിരിക്കെയാണ് ശ്രീദേവി അപ്രതീക്ഷിതമായി വിട പറഞ്ഞത്. അമ്മയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിലും തളരാതെ ജാന്‍വി തന്റെ ആദ്യ ചിത്രം ഭംഗിയാക്കി എന്നാണു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

തന്റെ ആദ്യചിത്രം ജാൻവി സമര്‍പ്പിച്ചിരിക്കുന്നതും ശ്രീദേവിയ്ക്ക് തന്നെ. “I love you Mom. This is and always was, for you”, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നില്‍ ജാന്‍വി ഇങ്ങനെ കുറിച്ചു.

നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സൈരാട്ടി’ന്റെ ഹിന്ദി പതിപ്പാണ്‌ ‘ധടക്’.  കരണ്‍ ജോഹര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഈ ചിത്രത്തിലൂടെ ബോളിവുഡിന്റെ മുഖ്യധാരയിലേക്ക് ചുവടു വയ്ക്കുന്ന ഈ യുവ താരങ്ങളുടെ ചിത്രം പ്രിവ്യൂ സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.  ഇരുവരും നന്നായി അഭിനയിച്ചു എന്നും ചിത്രം മനോഹരമാണ് എന്നും ഇരുവരുടേയും കുടുംബവും കൂട്ടുകാരും പ്രതികരിച്ചു.

Read in English: Dhadak movie review and release live updates: Here’s what critics, celebrities and fans are saying about Dhadak

എന്നാല്‍ ‘ധടക്’ ഒട്ടും സത്യസന്ധമല്ലാത്ത ഒരു റീമേക്ക് ആണ് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ നിരൂപക ശുഭ്ര ഗുപ്തയുടെ വിധിയെഴുത്ത്. ‘സൈരാട്ടി’ന്റെ ഔദ്യോഗിക റീമേക്ക് എന്ന ന നിലയില്‍ മാത്രമല്ല, അതില്‍ നിന്നും  വേറിട്ട, ഒരു സ്വന്തന്ത്ര ചിത്രമായി വിലയിരുത്തുമ്പോഴും ‘ധടക്’ ഒരു പരാജയം തന്നെയാണ് എന്നാണ് റിവ്യൂവില്‍ പറയുന്നത്.

Read More: Dhadak movie review: The Janhvi Kapoor starrer has neither requisite drama nor authenticity

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ