രണ്ട് പതിറ്റാണ്ട് മുമ്പ് തിയറ്ററുകളിലേക്ക് ഒഴുകിയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ നങ്കൂരമിട്ട ചിത്രമാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. ജാക്കും റോസും എക്കാലത്തേയും അവിസ്മരണീയരായ പ്രണയജോഡികളായും നിലകൊളളുന്നു. ജാക്കായി ലിയൊണാഡോ ഡികാപ്രിയോയും റോസായി കൈറ്റ് വിന്‍സ്‍ലെറ്റും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ജാക്കായും റോസായും ഇരു താരങ്ങളേയും അല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാനുമാവില്ല.

എന്നാല്‍ ചിത്രം ബംഗാളിയിലേക്ക് റീമേക്ക് ചെയ്യുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബംഗാളി സംവിധായകനായ രാജ് ചക്രബര്‍ത്തിയാണ് ചിത്രം ഒരുക്കുന്നത്. ലിയോ ഡി കാപ്രിയോയുടെ കഥാപാത്രമായി എത്തുന്നത് ബംഗാളി നടന്‍ ദേവ് ആണ്. റോസായി രുക്മിണി മൈത്തരയെ ആണ് സംവിധായകന്‍ പരിഗണിക്കുക എന്നും വിവരമുണ്ട്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംവിധായകനേയും നടനേയും ട്രോളി സിനിമാപ്രേമികളും രംഗത്തെത്തി. ഇരുവരേയും പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ