Latest News

സൂഫിയല്ല ഇനി ദുഷ്യന്തൻ, സാമന്തയുടെ നായകനായി ദേവ് മോഹൻ; ചിത്രങ്ങൾ

കാളിദാസന്റെ ഈ ഇതിഹാസ പ്രണയകഥയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖർ ആണ്

Dev Mohan. Samantha Akkineni

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി എത്തി ജനപ്രീതി നേടിയ താരമാണ് ദേവ് മോഹൻ. ‘ശാകുന്തളം’ ആണ് ദേവിന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ദുഷ്യന്തനായി ദേവും ശകുന്തളയായി സാമന്ത അക്കിനേനിയുമാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ദേവ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dev Mohan (@devmohanofficial)

കാളിദാസന്റെ ഈ ഇതിഹാസ പ്രണയകഥയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖർ ആണ്. ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രമൊരുക്കുന്നത്.

Dev Mohan, Samantha, Samantha Akkineni, Shaakuntalam movie, ദേവ് മോഹൻ, സാമന്ത അക്കിനേനി, ശാകുന്തളം, shaakuntalam, shaakuntalam samantha akkineni, gunasekhar film, gunasekhar film shaakuntalam, samantha akkineni news, samantha akkineni film, Indian express malayalam, IE malayalam

“പത്തുവർഷമായി സിനിമാലോകത്ത് സജീവമാണെങ്കിലും ഏറെ കാലമായി ഞാൻ സ്വപ്നം കാണുന്നൊരു വേഷം എത്തിയ് ഇപ്പോഴാണ്. ഇത്രയും ഡീറ്റെയിൽസോടു കൂടിയ മറ്റൊരു സ്ക്രിപ്റ്റും ഞാനിതുവരെ വായിച്ചിട്ടില്ല. വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്,” സാമന്ത പറയുന്നു. അടുത്ത ആഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Read more: ‘സൂഫിയും സുജാതയും’ താരം ദേവ് മോഹൻ വിവാഹിതനായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dev mohan shaakuntalam film samantha akkineni photos

Next Story
ബിഗ് ബോസിനോട് ‘നോ’ പറഞ്ഞ് നിഖിലNIkhila Vimal, NIkhila Vimal latest news, NIkhila Vimal bigg boss, NIkhila Vimal photos, NIkhila Vimal films, Bigg Boss Malayalam, Bigg Boss show, NIkhila Vimal, നിഖില വിമൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com