രാജ്യത്തെ നടുക്കിയ നിർഭയ കേസിനെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സാണ് മനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ ഡൽഹി കൂട്ട ബലാത്സംഗ കേസിനെ കുറിച്ചുള്ള ചിത്രവുമായി എത്തുന്നത്. ‘ഡൽഹി ക്രൈം’ എന്നാണ് നെറ്റ്ഫ്ളിക്സ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്.

ഷെഫാലി ഷാ, ആദിൽ ഹുസൈൻ, രസിക ധുഗാൽ, രാജേഷ് തൈലാങ് എന്നിവർ അഭിനയിക്കുന്ന ‘ഡൽഹി ക്രൈം’ മാർച്ച് 22 മുതൽ സ്ട്രീം ചെയ്തു തുടങ്ങും. വർധിക ചതുർവേദി (ഷെഫാലി ഷാ) എന്ന് അന്വേഷണ ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്. കുറ്റവാളികളെ തേടിയുളള അന്വേഷണ ഉദ്യോഗസ്ഥയുടെ യാത്രകളാണ് ട്രെയിലറിൽ നിറയുന്നത്.

ഇന്തോ കനേഡിയൻ സംവിധായകനായ റിച്ചി മെഹ്ത്തയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യ സീസണിൽ കേസ് അന്വേഷണമാണ് പ്രമേയമാകുന്നത്. ‘ഡൽഹി ക്രൈം’ സുഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഗോൾഡൻ കാരവനും ഇവാൻഹോ പിക്ച്ചേഴ്സുമാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: ‘ബാഹുബലി’യ്ക്ക് പുതിയ മുഖങ്ങൾ: രാജമാത ശിവകാമിയായി ഇനി മൃണാൾ താക്കൂർ

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ, ഓടുന്ന ബസിൽ ആറുപേർ ചേർന്ന് വിദ്യാർത്ഥിനിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങുകയും രാജ്യമാകെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook