Delhi Crime Season 3 OTT Release Date & Platform: നെറ്റ്ഫ്ളിക്സിലെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ഡൽഹി ക്രൈമിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുന്നു. നവംബർ 13ന് ഡൽഹി ക്രൈം സീസൺ 3 നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ഗർഭിണിയാണോ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ
ഇപ്പോഴിതാ, ഡൽഹി ക്രൈം സീസൺ 3ന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇത്തവണ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കു പിന്നാലെയാണ് ഷെഫാലി ഷാ അവതരിപ്പിക്കുന്ന ഡിഐജി വർത്തികയും സംഘവും. ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വലിയൊരു മനുഷ്യക്കടത്തു ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഡിഐജി വർത്തിക. ശക്തമായ പ്രതിനായക വേഷത്തിൽ ഏതാനും നടിമാരും സീരീസിലുണ്ട് എന്നതാണ് ട്രെയിലർ നൽകുന്ന സൂചന.
Also Read: ഞങ്ങളുടെ മാലാഖ കുഞ്ഞെത്തി; ആദ്യ കൺമണിയെ എതിരേറ്റ് ദുർഗ കൃഷ്ണ
യഥാർത്ഥവും സാങ്കൽപ്പികവുമായ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പരമ്പര, ഡൽഹിയിലെ ഉയർന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പോലീസ് സേനയുടെ യാത്രയാണ് കാണിക്കുന്നത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
തനൂജ്, അനു സിംഗ് ചൗധരി, അപൂർവ ബക്ഷി, മൈക്കൽ ഹോഗൻ, മായങ്ക് തിവാരി, ശുഭ്ര സ്വരൂപ് എന്നിവർ ചേർന്ന് എഴുതിയ ഈ സീരീസ് നിർമ്മിക്കുന്നത് ഗോൾഡൻ കാരവൻ, എസ് കെ ഗ്ലോബൽ എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ്. ഷെഫാലി ഷാ, രസിക ദുഗൽ, രാജേഷ് തൈലാംഗ്, ഹുമ ഖുറേഷി, സയാനി ഗുപ്ത, മിത വസിഷ്ത്, ജയ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ താരങ്ങൾ ഷോയിൽ അഭിനയിക്കുന്നു.
Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി: നവ്യ നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us