ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും മുന്‍കാല അഭിനേതാക്കളായ ജെമിനി ഗണേശനും സാവിത്രി ആയും എത്തിയ മഹാനടി തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
1995ല്‍ പുറത്തിറങ്ങിയ മിസിയമ്മ എന്ന ചിത്രത്തിലെ രംഗങ്ങളുടെ പുനരാവിഷ്കരണമാണ് മഹാനടിയിലെ രംഗങ്ങള്‍. എൽ.വി.പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മിസിയമ്മയിലെ ‘വാരായോ വെണ്ണിലവേ’ എന്ന ഗാനമാണ് മഹാനടിയില്‍ പുനരാവിഷ്കരിക്കുന്നത്.
മിസിയമ്മയിലെ ഗാനം
‘ആവശ്യമുള്ളത്ര രംഗങ്ങള്‍ ഉള്ളതിനാലാണ് ഈ ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്തത്. പക്ഷെ ഇന്റര്‍നെറ്റ് എന്ന സൗകര്യം ഉള്ളതിനാല്‍ ഇത് റിലീസ് ചെയ്യുകയാണ്’ എന്നായിരുന്നു വീഡിയോ റിലീസ് ചെയ്തുകൊണ്ട് ദുല്‍ഖർ പ്രതികരിച്ചത്.
മഹാനടിയിലെ ഗാനം
തെലുങ്ക്, തമിഴ് ഭാഷകളിലായി 250 ലേറെ സിനിമകളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.