അധികം മലയാള ചിത്രങ്ങളിലൊന്നും വേഷമിട്ടില്ലെങ്കിലും മലയാളികൾക്ക് സുപരിചിതമായ താരമാണ് ദീപ്തി സതി. ‘നീന’ എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നായിക. നല്ലൊരു ഡാൻസറും മോഡലും കൂടിയാണ് ദീപ്തി. ഇപ്പോഴിതാ, ദീപ്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.
മിസ് കേരളയായിരുന്ന ദീപ്തി സതിയുടെ സിനിമാ അരങ്ങേറ്റവും ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന സിനിമയിലൂടെ ആയിരുന്നു.
‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ദീപ്തി വേഷമിട്ടിരുന്നു. കന്നഡ, മറാത്തി, തമിഴ് ഭാഷകളിലും ദീപ്തി സിനിമകൾ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി.
View this post on Instagram
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലും ദീപ്തിയുണ്ട്. ലൊക്കേഷനിൽ മഞ്ജു വാര്യർ, മധു വാര്യർ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, നടന്മാരായ ബിജു മേനോൻ, സൈജു കുറുപ്പ്, അനു മോഹൻ എന്നിവർക്കൊപ്പം നിൽക്കുന്ന ദീപ്തിയുടെ ചിത്രം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
Read more: നീരവിനൊപ്പം ചുവടുവച്ച് ദീപ്തി സതി; വീഡിയോ