ലാൽ ജോസിന്റെ ‘നീന’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ താരമാണ് ദീപ്തി സതി. മമ്മൂട്ടി ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രമാണ് ദീപ്തി എന്ന നടിയെ കൂടുതൽ സുപരിചിതയാക്കിയത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മോഡലിങ്ങിലും തിളങ്ങുന്ന താരമാണ് ദീപ്തി. 2012 ലെ മിസ്സ് കേരള കിരീടം ചൂടിയത് ദീപ്തിയായിരുന്നു. മിസ് ഫെമിന മത്സരത്തിലും ദീപ്തി പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ദീപ്തി ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ ഷെയർ ചെയ്യാറുണ്ട്.
ദീപ്തിയുടെ പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൂപ്പർ ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ ദീപ്തി പ്രത്യക്ഷപ്പെടുന്നത്. വളരെ ക്യൂട്ടായിരിക്കുന്നു ദീപ്തി എന്നാണ് ആരാധകർ പറയുന്നത്.
അദ്വൈത് വൈദ്യ എന്ന ഫൊട്ടൊഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അൽഫോണസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ ആണ് ദീപ്തി അവസാനമായി അഭിനയിച്ച ചിത്രം. നയൻതാര, പൃഥ്വിരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ ചെറിയൊരു കഥാപാത്രമാണ് ചിത്രത്തിൽ ദീപ്തി എത്തിയത്. ചിത്രത്തിലെ ഒരു ഡാൻസ് നമ്പറിലും ദീപ്തി നൃത്തം ചെയ്തിരുന്നു.