scorecardresearch

ഞാൻ നഗ്നയായി നടക്കും എന്നോ മറ്റോ കരുതിയോ?; അഭിമുഖത്തിൽ തഗ്ഗടിച്ച് ദീപിക, വീഡിയോ

പുതിയ അഭിമുഖത്തിൽ ദീപിക നൽകിയ അത്യന്തം രസകരമായ മറുപടികളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ

പുതിയ അഭിമുഖത്തിൽ ദീപിക നൽകിയ അത്യന്തം രസകരമായ മറുപടികളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ

author-image
Entertainment Desk
New Update
Deepika Padukone| Bollywood| Bollywood Actress

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ നിന്ന്, Photo: Entertainment Desk/IE Malayalam

ഷാരൂഖ് ഖാനൊപ്പമുള്ള 'പഠാനി'ലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ അവസാനമായി അഭിനയിച്ചത്. തന്നെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ പറയുന്ന ദീപികയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്വീക്ക് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതരീതികളെ പറ്റിയെല്ലാം തുറന്നു പറഞ്ഞത്.

Advertisment

വീട്ടിലെ ഒറ്റയ്ക്കുള്ള നിമിഷങ്ങൾ എങ്ങനെയാണ് ആസ്വദിക്കാറുള്ളതെന്ന് ചോദ്യത്തിന് തനിക്കത് പുതുമയുള്ള കാര്യമല്ലെന്നായിരുന്നു ദീപികയും മറുപടി. അവതാരക വീണ്ടും അതേ ചോദ്യം ചോദിച്ചപ്പോൾ വീട്ടിലാരുമില്ലാത്ത സമയത്ത് താൻ നഗ്നയായി നടക്കുമെന്ന് കരുതിയോ എന്ന രസകരമായ മറുപടിയും താരം നൽകി. കരിയറന്റെ ഭാഗമായി മുംബൈയിലേക്ക് മാറിയത് മുതഷ വിവാഹിതയാകും വരെ താൻ ഒറ്റയ്ക്കായിരുന്നു താമസമെന്നും ദീപിക കൂട്ടിച്ചേർത്തു.

തന്റെ രഹസ്യമായ ഒരു കഴിവിനെ കുറിച്ചും ദീപിക വാചാലയായി. മറ്റുള്ളവരെ അനുകരിക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ അത് പൊതുസ്ഥലങ്ങളിൽ ചെയ്യാൻ ആവശ്യപ്പെട്ടാൽ സാധിക്കില്ലെന്നും ദീപിക പറഞ്ഞു.

Advertisment

ഭർത്താവ് റൺവീർ സിങ്ങും സഹോദരി അനീഷ പദുക്കോണുമല്ലാതെ തന്റെ മിമിക് പ്രകടനം വേറെയാരും കണ്ടിട്ടില്ലെന്നും താരം പറയുന്നു. "എന്റെ ഭർത്താവിന്റെ നിരീക്ഷണം അനുസരിച്ച്, ഇതുവരെ ആരാലും കണ്ടുപിടിക്കപ്പെടാത്ത, ഇനിയും കണ്ടെത്താൻ കാത്തിരിക്കുന്ന ക്ലോസെറ്റിൽ ഒളിച്ചിരിക്കുന്ന ഒരു മിമിക് ആർട്ടിസ്റ്റാണ് ഞാൻ," ദീപികയുടെ വാക്കുകളിങ്ങനെ.

2023ൽ പുറത്തിറങ്ങിയ ദീപിക ചിത്രം 'പഠാൻ' വലിയ വിജയമാണ് സ്വന്തമാക്കിയത്. ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അത് മാറി. ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഐഎസ്ഐ ഏജന്റായാണ് ദീപിക വേഷമിട്ടത്.

ഒട്ടനവധി ദീപിക ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ വേഷമിടുന്ന 'പ്രൊജക്റ്റ് കെ'യിൽ ദീപിക വേഷമിടുന്നുണ്ട്. സിദ്ധാർത്ഥ് ആനന്ദിന്റെ 'ഫൈറ്ററാ'ണ് മറ്റൊരു ചിത്രം. റോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സിങ്കം റിട്ടേൺസി'ൽ ലെഡി സിങ്കമായിട്ടായിരിക്കും ദീപിക വേഷമിടുക. ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി വേഷത്തിൽ ദീപികയെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Bollywood Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: