സിനിമാ ജീവിതത്തിനൊപ്പം വ്യക്തി ജീവിതത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ് ദീപിക പദുക്കോണ്‍. ഒഴിവുസമയങ്ങളില്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇരിക്കാനും നാടുചുറ്റാനും എല്ലാം ദീപികയ്ക്ക് ഇഷ്ടമാണ്. പ്രിയപ്പെട്ടവര്‍ എന്നു പറയുമ്പോള്‍ രണ്‍വീറിനെക്കുറിച്ചല്ല പറയുന്നത്, ദീപികയ്ക്ക് കുടുംബം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. വീട്ടുകാരുമായുള്ള അടുപ്പം പലപ്പോഴും ദീപിക പറഞ്ഞിട്ടുണ്ട്. തന്റെ തളര്‍ച്ചയില്‍ അവരെങ്ങനെ താങ്ങായി നിന്നിട്ടുണ്ട് എന്നതെല്ലാം പല അഭിമുഖങ്ങളിലും ദീപിക വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവ് പ്രകാശ് പദുക്കോണ്‍ മകള്‍ക്കയച്ച കത്ത് വായിച്ചവരുടെയെല്ലാം കണ്ണുനിറച്ചിട്ടുണ്ട്.

Deepika

ഇത്തവണ ദീപിക പറയുന്നത് തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ചാണ്. അത് മറ്റാരുമല്ല, സഹോദരി അനിഷയാണ്. നേഹാ ധുപ്യ അവതാരകയായ പരിപാടിയിലാണ് ദീപിക സഹോദരിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് വാചാലയായത്.

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലും ദീപിക സഹോദരിയെക്കുറിച്ച് പറഞ്ഞിരുന്നു. തങ്ങള്‍ ഇരുവരും പരസ്പരം വ്യത്യസ്തരാണെന്ന് ദീപിക പറഞ്ഞിരുന്നു. ദീപിക ഗ്ലാമറിന്റെ ലോകം തിരഞ്ഞെടുത്തപ്പോള്‍ അനിഷ ഗോള്‍ഫ് കളിക്കാനാണ് പോയത്. സ്വന്തം തീരുമാനങ്ങളനുസരിച്ചാണ് തങ്ങള്‍ ജോലികള്‍ തിരഞ്ഞെടുത്തതെന്ന് ദീപിക പറഞ്ഞിരുന്നു. അതിനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ തന്നിട്ടുണ്ടെന്നും ദീപിക അന്നു പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ